Sauditimesonline

basheer
ഉംറ പൂര്‍ത്തിയാക്കി; കാണാതായ മലയാളി മക്കയില്‍ വിടവാങ്ങി

പുതിയ വിസയിലെത്തുന്നവര്‍ക്ക് പഴയ ലൈസന്‍സ് പുതുക്കി നല്‍കും

റിയാദ്: സൗദിയില്‍ നിന്നു ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ മടങ്ങിയെത്തിയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ ഇഖാമയില്‍ ചേര്‍ക്കാമെന്ന് ട്രാഫിക് ഡയറക്ടറേറ്റ്. ലൈസന്‍സ് കാലാവധി കഴിഞ്ഞെങ്കില്‍ പാഴ അടച്ച് പുതുക്കാമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

റീ എന്‍ട്രി വിസയില്‍ രാജ്യം വിട്ട് മടങ്ങി വരാത്തവര്‍ക്ക് മൂന്ന് വര്‍ഷം കഴിഞ്ഞാല്‍ പുതിയ തൊഴില്‍ വിസയില്‍ സൗദിയിലെത്താം. ഫൈനല്‍ എക്‌സിറ്റില്‍ രാജ്യം വിട്ടവര്‍ക്ക് പുതിയ വിസയില്‍ മടങ്ങി വരുന്നതിന് ഇത് ബാധകമല്ല. അതേസമയം, ഈ രണ്ട് വിഭാഗത്തിലുളള വിദേശികളും സൗദിയില്‍ മടങ്ങിയെത്തിയാല്‍ അവരുടെ ഡ്രൈവിംഗ് ലൈസന്‍സ് പുതിയ റസിഡന്റ് പെര്‍മിറ്റിലേക്ക് മാറ്റാന്‍ കഴിയുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു. കാലാവധി കഴിഞ്ഞ ഡ്രൈവിംഗ് ലൈസന്‍സിന് ഒരു വര്‍ഷം 100 റിയാല്‍ വീതം പിഴയും പുതിയ ലൈസന്‍സിനുളള ഫീസും അടച്ച് ലൈസന്‍സ് നേടാന്‍ കഴിയും.

അതേസമയം, സന്ദര്‍ശന വിസയില്‍ സൗദിയിലെത്തുന്നവര്‍ക്ക് ഇന്റര്‍നാഷണല്‍ ലൈസന്‍സ് ഉപയോഗിച്ച് ഒരു വര്‍ഷം വാഹനം ഓടിക്കാന്‍ അനുമതി നല്‍കുമെന്നും ഡയറക്ടറേറ്റ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top