Sauditimesonline

world malayalee
ഡബ്‌ളിയു.എം.എഫ് മാനവ സൗഹൃദം; ഭാരവാഹികള്‍ക്ക് ആദരവും ആഘോഷവും

സഫ, മര്‍വ സയാമിസ് ഇരട്ടകള്‍ റിയാദില്‍; ശസ്ത്രക്രിയ നടത്തിയ ഡോക്ടറെ സന്ദര്‍ശിച്ചു

റിയാദ്: ഒന്നര പതിറ്റാണ്ട് മുമ്പ് ശസ്ത്രക്രിയയിലൂടെ വേര്‍പ്പെടുത്തിയ ഒമാന്‍ സയാമിസ് ഇരട്ടകള്‍ റിയാദില്‍ ലെത്തി. വൈദ്യ പരിശോധനയുടെ ഭാഗമായാണ് ഇവര്‍ റിയാദിലെത്തിയത്. ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോക്ടറെയും ഇവര്‍ സന്ദര്‍ശിച്ചു.

സയാമിസ് ഇരട്ടകളായ സഫ അല്‍ ജര്‍ദാനി, മര്‍വ അല്‍ ജര്‍ദാനി എന്നിവരെ ഡോ. അബ്ദുല്ല അല്‍ റബീഅയുടെ നേതൃത്വത്തില്‍ റിയാദിലാണ് ശസ്ത്രക്രിയ നടത്തിയത്. ആരോഗ്യ വകുപ്പ് മുന്‍ മന്ത്രിയും കിംഗ് അബ്ദുല്ലാ ഹ്യുമാനിറ്റേറിയന്‍ സെന്റര്‍ മേധാവിയുമാണ് ഡോ. അബ്ദുല്ല അല്‍ റബീഅ. 2007ല്‍ കിംഗ് അബ്ദുല്‍ അസീസ് മെഡിക്കല്‍ സിറ്റിയിലായിരുന്നു വേര്‍പ്പെടുത്തല്‍ ശസ്ത്രക്രിയ. തലയോട്ടിയും തലച്ചോറും രക്തക്കുഴലുകളും ഒട്ടിച്ചേര്‍ന്ന നിലയില്‍ രണ്ടു വയസില്‍ താഴെ മാത്രം പ്രായമുളളപ്പോഴാണ് ഇവരുടെ സങ്കീര്‍ണ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

കുട്ടികളെ ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരുന്നതില്‍ സൗദി ഭരണകൂടം നല്‍കിയ ചികിത്സയും സഹായും മറക്കാനാവില്ലെന്ന് ഇവരോടൊപ്പം റിയാദിലെത്തിയ പിതാവ് മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ജര്‍ദാനി പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top