
കോഴിക്കോട്: റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ ഗഫൂര്‍ കൊയിലാണ്ടിയുടെ സഹോദരപുത്രന്‍ വാഹനാപകടത്തില്‍ മരിച്ചു. കൊയിലാണ്ടി ചെങ്ങോട്ടുകാവ് സെറീന കോട്ടേജ് ഫര്‍സീന്‍ അഹമ്മദ് (18) ആണ് മരിച്ചത്. എലത്തൂര്‍ ദേശീയപാതയില്‍ കാറും ബൈക്കും ഇടിച്ചാണ് അപകടം.

പിതാവ് ഫൈസല്‍ അഹമ്മദ്.ആര്‍.കെ (കുവൈത്ത്) റംസീന ചെറിയ കണ്ണന്‍ക്കണ്ടി കാപ്പാട്, സഹോദരങ്ങള്‍ മുഹമ്മദ് ഫിസാന്‍, ഫാത്തിമ റിഫ്‌ന. മയ്യിത്ത് നിസ്‌കാരം ആഗസ്ത് 19ന് ദുഹറിന് ശേഷം ചെങ്ങോട്ടുകാവ് ജുമാ മസ്ജിദില്‍. കബറടക്കം മാടാക്കര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.
ഫര്‍സീന്‍ അഹമ്മദിന്റെ മരണത്തെ തുടര്‍ന്ന് ആഗസ്ത് 24ന് വൈകീട്ട് 4ന് നടത്താനിരുന്ന ഗഫൂര്‍ കൊയിലാണ്ടിയുടെ മകന്‍ മുഹമ്മദ് ഷഹീന്റെ വിവാഹ സത്ക്കാരം മാറ്റിവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





