സഫാ ശൗക്

റിയാദ്: ശാരീരികവും മാനസികവും സാമൂഹികവുമായ ആരോഗ്യം പ്രധാനം ചെയ്യാന്‍ സൗദിയില്‍ സ്‌പോര്‍ട്‌സ് മൈതാനങ്ങള്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ കല, കായിക, സാംസ്‌കാരിക ഉദ്യാനം ‘സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡി’ന്റെ നിര്‍മാണം പുരോഗമിക്കുന്നു.

വാദി ഹനീഫ-വാദി സുലൈ എന്നിവക്ക് ഇടയിലൂടെ 135 കി.മീ ദൈര്‍ഘ്യമുളള ബൃഹത്ത് പദ്ധതി ലോകത്തിലെ ഏറ്റവും വലിയ പദ്ധതിയാണ്. കായിക ക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍, കാല്‍ നട, സൈക്കിള്‍ സവാരി, കുതിര സവാരി തുടങ്ങിയവയ്ക്കുള്ള ട്രാക്കുക പദ്ധതിയുടെ പ്രത്യേകതയാണ്. 440 ഹെക്ടറില്‍ ഹരിതവത്ക്കരണവും തുറസായ സ്ഥലങ്ങളും പദ്ധതില്‍ ഉള്‍പ്പെടും. ഇതിന് പുറമെ ഫുട്ബാള്‍, വോളിബാള്‍ ഗ്രൗണ്ട് തുടങ്ങി അമ്പതിലേറെ കായിക വിനോദത്തിനുളള സൗകര്യവും ഒരുക്കുന്നുണ്ട്.

വാദി ഹനീഫ, വാദി അല്‍ സുലൈ, അത്‌ലറ്റിക് ഡിസ്ട്രിക്ട്, ഡാന്‍സ് സ്‌പോര്‍ട്‌സ് പാര്‍ക്ക്, എന്റര്‍ടൈന്റ്‌മെന്റ് ഡിസ്ട്രിക്ട്, ആര്‍ട്‌സ് ഡിസ്ട്രിക്ട്, വാദി അലൈസന്‍ ഡിസ്ട്രിക്ട്, എക്കോ ഡിസ്ട്രിക്ട്, തുടങ്ങി റിയാദ് നഗരത്തിലെ എട്ട് ജില്ലകളെ ഉള്‍പ്പെടുത്തിയാണ് പദ്ധതി. സൗദി തലസ്ഥാന നഗരിക്ക് അന്താരാഷ്ട്ര തലത്തില്‍ ഏറെ അംഗീകാരം ലഭിക്കുന്ന സംരംഭം കൂടിയായിരിക്കും പദ്ധതി.

ജീവിത നിലവാരം ഉയര്‍ത്താനും ആരോഗ്യ സംരക്ഷണം ഉറപ്പുവരുത്താനും പദ്ധതി സഹായിക്കും. മാത്രമല്ല, മാനസികാരോഗ്യത്തിന് കരുത്തുപകര്‍ന്ന് സംസ്‌കാര സമ്പന്നമായ സമൂഹത്തെ സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യം വെക്കുന്നത്. കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്‍ അധ്യക്ഷനായ ഡയറക്ടര്‍ ബോര്‍ഡിന്റെ കീഴിലാണ് സ്‌പോര്‍ട്‌സ് ബൊളിവാര്‍ഡിന്റെ നിര്‍മാണം. വിഷന്‍ 2030 കര്‍മപദ്ധതിയുടെ ഭാഗമാ സ്‌പോര്‍ട്‌സ് ബോളിവാര്‍ഡ്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
