Sauditimesonline

jubair
നട്ടെല്ലു തകര്‍ന്നു; നാലര ലക്ഷം ബാധ്യതയും: കാത്തിരിപ്പിനൊടുവില്‍ ഇന്ത്യക്കാരന്‍ നാടണഞ്ഞു

ലിംഗ നീതി നടപ്പിലാക്കണം: ഡോ. ഹുസൈന്‍ മടവൂര്‍

അല്‍ ഹസ: ലിംഗ സമത്വമല്ല ലിംഗ നീതിയാണ് നടപ്പിലാക്കേണ്ടതെന്ന് കെ.എന്‍.എം വൈസ് പ്രസിഡന്‍ഡും ദല്‍ഹി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യുമന്‍ റിസോഴ്‌സ് ഡെവലപ്‌മെന്റ് ഫൗണ്ടേഷന്‍ ചെയര്‍മാനുമായ ഡോ. ഹുസൈന്‍ മടവൂര്‍. ജെന്‍ഡര്‍ ന്യൂട്രാലിറ്റി ഏറെ ചര്‍ച്ചചെയ്യപ്പെടുന്ന വര്‍ത്തമാനകാലത്ത് വിഷയത്തിന്റെ എല്ലാ വശങ്ങളും ചര്‍ച്ച ചെയ്യപ്പെടണം. വിശദമായി പഠിക്കുകയും വേണം. സ്ത്രീകള്‍ക്ക് എല്ലാ അര്‍ത്ഥത്തിലും നീതി ലഭിക്കണം. അവരുടെ അവകാശങ്ങള്‍ വകവച്ചു കൊടുക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്. അതാണ് നടപ്പിലാക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കിഴക്കന്‍ പ്രവിശ്യയിലെ മാനവ വിഭവ വികസന മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന അല്‍ അഹ്‌സ ഇസ്‌ലാമിക് സെന്റര്‍ മലയാള വിഭാഗം സംഘടിപ്പിച്ച സ്വീകരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഡോ. ഹുസൈന്‍ മടവൂര്‍. മതവിരുദ്ധവും മാനവികതക്കെതിരുമാണ് ലിഗ സമത്വം. ഇത് അശാസ്ത്രീയവും നടപ്പിലാക്കാന്‍ കഴിയാത്തതുമാണ്. കേവലം വസ്ത്രത്തില്‍ മാത്രം ഒതുങ്ങുന്നതല്ല അതെന്നും ഇത്തരം അജണ്ടകള്‍ അരാജകത്വം നിറഞ്ഞ സമൂഹത്തെ സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആദ്യ കാലങ്ങളില്‍ ഗള്‍ഫ് നാടുകളിലെത്തിയ മലയാളികള്‍ അറബികള്‍ക്കിടയില്‍ നല്ല മതിപ്പ് ഉളവാക്കിയവരാണ്. പില്‍ക്കാലത്ത് കാര്യങ്ങള്‍ എളുപ്പമാക്കാന്‍ ഇതു മലയാളികളെ സഹായിച്ചു. ഗള്‍ഫുനാടുകളിലെ പ്രവാസി മലയാളികള്‍ വരും തലമുറക്ക് അംഗീകാരങ്ങളുടെ വാതിലുകള്‍ തുറന്നിടണമെന്നും ഹുസൈന്‍ മടവൂര്‍ ആഹ്വാനം ചെയ്തു. ഇസ്‌ലാമിക് സെന്റര്‍ മലയാള വിഭാഗത്തിലെ നാസര്‍ മദനി പരിപാടിയില്‍ അദ്യക്ഷത വഹിച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top