Sauditimesonline

UDF
സതീശനും കുഞ്ഞാലിക്കുട്ടിയും അഭിസംബോധന ചെയ്യും; റിയാദില്‍ യുഡിഎഫ് കണ്‍വെന്‍ഷന്‍

പ്രവാസി പ്രശ്‌നങ്ങള്‍ നയരൂപീകരണത്തില്‍ മുഖ്യ വിഷയം: ബെന്നി ബഹന്നാന്‍ എംപി

റിയാദ്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള യുഡിഎഫ് മാനിഫെസ്‌റ്റോയില്‍ പ്രവാസികള്‍ക്ക് അര്‍ഹമായ മുന്‍ഗണന ഉറപ്പാക്കുമെന്ന് കോണ്‍ഗ്രസ് മാനിഫെസ്‌റ്റോ ചെയര്‍മാന്‍ ബെന്നി ബഹന്നാന്‍ എംപി. പ്രവാസി സമൂഹത്തിന്റെ ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒ.ഐ.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിയുടെ ഐക്യദാര്‍ഢ്യ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസി സമൂഹത്തിന്റെ അധ്വാനവും സംഭാവനകളും കേരളത്തിന്റെ സാമൂഹിക സാമ്പത്തിക വളര്‍ച്ചയില്‍ നിര്‍ണായകമാണ്. എന്നാല്‍ അര്‍ഹിക്കുന്ന പരിഗണന ലഭിക്കുന്നില്ല. പ്രവാസി പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊതുങ്ങാതെ, നയരൂപീകരണത്തിന്റെ മുഖ്യ വിഷയമാക്കുകയാണ് യുഡിഎഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കര അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഷുക്കൂര്‍ ആലുവ ആമുഖ പ്രഭാഷണം നടത്തി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. എ. സലീം മുഖ്യപ്രഭാഷണം നിര്‍വ്വഹിച്ചു. കെ.പി.സി.സി സെക്രട്ടറി ബാലകൃഷ്ണന്‍ പെരിയ, ഒ.ഐ.സി.സി നേതാക്കളായ ബിജു കല്ലുമല, ഹക്കീം പാറക്കല്‍, കുഞ്ഞി കുമ്പള, അബ്ദുള്ള വല്ലാഞ്ചിറ, റഹ്മാന്‍ മുനമ്പത്ത്, ശിഹാബ് കൊട്ടുകാട്, സിദ്ധിക്ക് കല്ലുപറമ്പന്‍, മൃദുല വിനീഷ് ആശംസകള്‍ നേര്‍ന്നു. ജനറല്‍ സെക്രട്ടറി ഫൈസല്‍ ബാഹസ്സന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് ബാലു കുട്ടന്‍ നന്ദിയും പറഞ്ഞു.

വിവിധ മേഖലകളില്‍ മികവ് തെളിയിച്ച ആഷിക് മുഹമ്മദ് റഷീദ്, ഡേവിഡ് ലൂക്ക്, ഡോ. മുഹമ്മദ് ഇദ്രീസ്, നൗഷാദ് പന്മന, സലീം, മാത്യു വര്‍ഗീസ്, ഷാജി സോന എന്നിവരെ ആദരിച്ചു. ബെന്നി ബഹന്നാന്‍ എംപിക്ക് നവാസ് വെള്ളിമാട്കുന്നും, പി. എ. സലീമിന് റഷീദ് കൊളത്തറയും, ബാലകൃഷ്ണന്‍ പെരിയക്ക് റസാഖ് പൂക്കോട്ടുപാടവും ഉപഹാരം സമ്മാനിച്ചു. വിടപറഞ്ഞ ഒ.ഐ.സി.സി സെക്രട്ടറി രാജു പപ്പുള്ളിയുടെ കുടുംബത്തിന് സെന്‍ട്രല്‍ കമ്മിറ്റിയുടെ കുടുംബസാന്ത്വന സഹായം മുഹമ്മദലി മണ്ണാര്‍ക്കാട് കൈമാറി. അശോകന്‍ കാഞ്ഞങ്ങാടിന്റെ നേതൃത്വത്തില്‍ ഗസല്‍ സന്ധ്യയും അരങ്ങേറി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top