Sauditimesonline

LKS MEMBER
പ്രവാസത്തിന്റെ വൈജ്ഞാനിക ശബ്ദമായി ലോക കേരളസഭയില്‍ ഷഫീഖ് പാനൂര്‍

മലയാളി അധ്യാപക ദമ്പതികള്‍ 10 കോടി രൂപ തട്ടിയെടുത്ത് മുങ്ങി; പരാതിയുമായി പ്രവാസികള്‍

റിയാദ്: മലയാളി അധ്യാപക ദമ്പതികള്‍ 10 കോടി രൂപ തട്ടിയെടുത്ത് മുങ്ങിയതായി പരാതി. സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമാണ് ആരോപണവുമായി രംഗത്തുവന്നത്. കോഴിക്കോട് പൂവാട്ടുപറമ്പ കൊള്ളോളത് തിരുത്തിപള്ളി അല്‍താഫ് അഹമദും ഭാര്യയുമാണ് പണവുമായി മുങ്ങിയത്. റിയാദ് ഇന്ത്യന്‍ എംബസി, നോര്‍ക്ക റൂട്‌സ്, ഡിജിപി, മുഖ്യമന്ത്രി എന്നിവര്‍ക്കു പരാതി നല്‍കിയതായി വഞ്ചിതരായവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ചിട്ടി നടത്തിയും ബിസിനസില്‍ പങ്കാളിത്തം വാഗ്ദാനം ചെയ്തുമാണ് എണ്‍പതിലധികം മലയാളികളില്‍ നിന്ന് പണം തട്ടിയത്. റിയാദിലെ പ്രമുഖ സ്‌കൂളുകളില്‍ ജോലി ചെയ്തിരുന്ന ഇവരുടെ സൗഹൃദ വലയത്തിലുളളവരും ഒരേ ഫ്‌ളാറ്റില്‍ താമസിച്ചവരുമാണ് വഞ്ചിതരായത്. കോഴിക്കോട് പ്രമുഖ കുടുംബാംഗമായ ഇയാളുടെ പിതാവ് റിട്ടയേര്‍ഡ് അധ്യാപകനും സഹോദരന്‍ പാറക്കണ്ണി വേങ്ങരയില്‍ കൊളെജ് ധ്യാപകനുമാണ്. കുടുംബ മഹിമയും അധ്യപക ദമ്പതികളെന്ന പ്രതിച്ഛായയുമാണ് പലരെയും ചതിക്കുഴിയിലേക്ക് നയിച്ചത്. അല്‍താഫ് അഹമദും ഭാര്യയും സൗദിയില്‍ നിന്നു മുങ്ങിയതോടെയാണ് പലരില്‍ നിന്നും ഭീമമായ സംഖ്യ വാങ്ങിയതായി അറിയുന്നത്.

ഭാര്യാ മാതവ് അസുഖ ബാധിതയാണെന്നും അടിയന്തിരമായ ഒരാഴ്ച അവധി ആവശ്യമാണെന്നുമാണ് ജോലി ചെയ്തിരുന്ന സ്‌കൂള്‍ അധികൃതരെ അറിയിച്ചത്. അതേസമയം, നാട്ടിലേക്ക് മടങ്ങുന്ന ഭാര്യയെ റിയാദ് എയര്‍പോര്‍ട്ടിലാക്കി മടങ്ങി വരാം എന്നാം് അടുത്ത ഫ്‌ളാറ്റിലുളളവരോടും സുഹൃത്തുക്കളോടും പറഞ്ഞത്. അതേസമയം, കൃത്യമായ ആസൂത്രണങ്ങളോടെയാണ് അല്‍താഫ് മുങ്ങിയത്. റിയാദില്‍ പത്താം ക്ലാസില്‍ ഈ വര്‍ഷം സിബിഎസ്ഇ പരീക്ഷ എഴുതേണ്ട മകളുടെ മുഴുവന്‍ ഫീസും അടച്ച് പരീക്ഷ സെന്ററര്‍ മാറ്റിയതായി വഞ്ചിതരായവരുടെ അന്വേഷണത്തില്‍ കണ്ടെത്തി. ഇവര്‍ സൗദിയില്‍ നിന്നു പോയെങ്കിലും കേരളത്തില്‍ എത്തിയിട്ടില്ല. മുംബൈയില്‍ ബന്ധങ്ങളുളള അല്‍താഫ് അവിടെ കഴിയുന്നുണ്ടെന്നാണ് അനുമാനം. കേരളത്തിലാണ് ജനിച്ചു വളര്‍ന്നതെങ്കിലും ഇയാളുടെ പാസ്‌പോര്‍ട്ട് വിലാസം മുംബൈയിലേതാണ്.

എംബസിയില്‍ നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ ഇന്ത്യയിലേക്ക് മടങ്ങിയതായി അിറഞ്ഞത്. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് റിയാദ് ഇന്ത്യന്‍ എംബസി നോര്‍ക്ക റൂട്‌സിന് ഇമെയില്‍ സന്ദേശം അയച്ചു. നോര്‍ക്ക റൂട്‌സ് നിയോഗിച്ച അഡ്വ. ആര്‍ മുരളീധരന്‍ മുഖേന നിയമ നടപടി ആരംഭിച്ചതായും ഇവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ സാബിര്‍ മുഹമ്മദ്, അന്‍സല്‍ മുഹമ്മദ്, സമദ് പളളിക്കല്‍, സമീര്‍ ഈസ കനകത്ത്, ഷജീറുദ്ദീന്‍, എ സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top