Sauditimesonline

russul
റസ്സല്‍ മഠത്തിപ്പറമ്പിലിന് പിഎംഎഫ് യാത്രയയപ്പ്

‘സത്ക’ സൗദിയില്‍ പുതിയ മൊബൈല്‍ ആപ്

റിയാദ്: ‘സത്ക’ എന്ന പേരില്‍ സൗദി സകാത്ത്, ടാക്‌സ് ആന്‍ഡ് കസ്റ്റംസ് അതോറിറ്റി പുതിയ മൊബൈല്‍ ആപ് പുറത്തിറക്കി. നികുതിദായകര്‍ക്ക് നിരവധി കൂടുതല്‍ സേവനങ്ങള്‍ വേഗം ലഭ്യമാക്കാനാണ് ആപ്ലിക്കേഷനെന്ന് അതോറിറ്റി അറിയിച്ചു.

നികുതിയടക്കുന്നവര്‍ക്കാവശ്യമായ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനാണ് സത്ക ആപ്ലിക്കേഷന്‍. സ്ഥാപനങ്ങള്‍ക്കും വ്യക്തികള്‍ക്കും ആപ്ലിക്കേഷന്‍ പ്രയോജനപ്പെടുത്താന്‍ കഴിയും. സകാത്ത്, നികുതി എന്നിവ അടക്കുന്നതിനും സ്ഥാപനങ്ങള്‍ക്കുള്ള നികുതി റിട്ടേണുകള്‍ സമര്‍പ്പിക്കുന്നതിനും ആപ് സഹായിക്കും.
കസ്റ്റംസുമായി ബന്ധപ്പെട്ട നിരവധി സേവനങ്ങളും ആപ്പില്‍ ലഭ്യമാണെന്ന് ടെക്‌നിക്കല്‍ ആന്‍ഡ് ഡിജിറ്റല്‍ സിസ്റ്റംസ് ഡെപ്യൂട്ടി ഗവര്‍ണര്‍ എഞ്ചിനീയര്‍ ഹജര്‍ അല്‍ബദ്രാനി പറഞ്ഞു.

കസ്റ്റംസ് ഓഫീസുകളില്‍ നേരിട്ടെത്തി കസ്റ്റംസ് തീരുവ എത്രയാണെന്ന് അറിയാനുളള സംവിധാനവും ആപ്ലില്‍ ലഭ്യമാണ്. ആപ് ഉപയോഗിച്ച് കസ്റ്റംസ് ടാക്‌സ് അടക്കാനുളള സംവധാനവും ഉണ്ട്. കസ്റ്റംസ് നടപടി ക്രമം ലളിതമാക്കാനും ഉപഭോക്താക്കളുടെ സമയം ലാഭിക്കാനും ഇതിനു കഴിയും. മാത്രമല്ല, സുതാര്യ ഉറപ്പുവരുത്താനും ആപ് സഹായിക്കുമെന്നും ഹജര്‍ മല്‍ ബദ്രാനി വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top