റിയാദ്: റമദാന്‍ ആദ്യ പത്ത് കഴിഞ്ഞതോടെ പെരുന്നാള്‍ ആഘോഷത്തിന് ഉപഹാരം നാട്ടിലെത്തിക്കുന്ന പ്രവാസികളുടെ എണ്ണം ഗണ്യമായി വര്‍ധിച്ചു. ഇതോടെ ജിസിസിയിലെ പ്രമുഖരായ എബിസി കാര്‍ഗോയുടെ എല്ലാ ബ്രാഞ്ചുകളിലും അഭൂതപൂര്‍വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
പ്രിയപ്പെട്ടവര്‍ക്ക് അരികിലേക്കു എത്തിയില്ലെങ്കിലും അവര്‍ക്കുള്ള സമ്മാനങ്ങള്‍ വിശ്വസ്തതയോടെ എത്രയും പെട്ടെന്ന് എത്തിക്കുക എന്നതാണ് പ്രവാസികളുടെ ലക്ഷ്യം. അതിന്റെ ഭാഗമായി എബിസി കാര്‍ഗോയിലെ തിരക്ക് നേരിടാനും എത്രയും വേഗം പാര്‍സലുകള്‍ ലക്ഷ്യസ്ഥാനത്ത് എത്തിക്കാനും വിപുലമായ സൗകര്യവും ഒരുക്കിയിട്ടുണ്ട്.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ചു ഉപഭോക്താക്കളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ നിരവധി സംവിധാനങ്ങള്‍ ആണ് എബിസി മാനേജ്മന്റ് ഒരുക്കിയിട്ടുള്ളത്. കുറഞ്ഞ ചെലവില്‍ അതിവേഗം പാര്‍സലുകള്‍ നാട്ടിലെത്തിച്ചു കൊടുക്കുന്നതിനുള്ള പ്രത്യക സൗകര്യങ്ങള്‍ എബിസി കാര്‍ഗോ ഉറപ്പുവരുത്തുന്നു. ഉപഭോക്താക്കളുടെ ആവശ്യം പരിഗണിച്ചു രാത്രി വളരെ വൈകിയും എബിസി കാര്‍ഗോയുടെ എല്ലാ ബ്രാഞ്ചുകളും പ്രവര്‍ത്തന സജ്ജമാണ്. ലോകത്തിന്റെ എല്ലാ ഭാഗത്തേക്കും വേഗത്തിലും സുരക്ഷിതമായും കാര്‍ഗോ എത്തിക്കുന്നതിനായി സ്വന്തമായ ക്ലിയറന്‍സ് സൗകര്യവും ആയിരക്കണക്കിനു ജീവനക്കാരും വിപുലമായ വാഹന സൗകര്യവും എല്ലായിടത്തും ഓഫീസികളുമാണ് കമ്പനിക്ക് ഉള്ളതെന്നും എബിസി മാനേജ്മന്റ് ചൂണ്ടിക്കാട്ടി.
കാര്‍ഗോ രംഗത്തെ മികച്ച സേവനത്തിനു നിരവധി അന്താരാഷ്ട്ര അവാര്‍ഡുകള്‍ നേടിയ ജിസിസിയിലെ പ്രമുഖ കാര്‍ഗോ ആണ് എ.ബി.സി കാര്‍ഗോ. ജീവകാരുണ്യ രംഗത്തും സാമൂഹിക സേവന രംഗത്തും കലാ കായിക മേഖലയിലും പ്രോത്സാഹനങ്ങളുമായി മികച്ച സേവനങ്ങള്‍ നടത്തി മുന്നില്‍ നില്‍ക്കുന്ന എ.ബി.സി കാര്‍ഗോയ്ക്ക് ഉപഭോക്താക്കളില്‍നിന്ന് മികച്ച പിന്തുണയാണ് ലഭിക്കുന്നത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
