Sauditimesonline

fans p
മോഹന്‍ലാലിന് വനിതാ ഫാന്‍സ്; ജിസിസിയിലെ പ്രഥമ കൂട്ടായ്മ റിയാദില്‍

കോഫ് പി എം നജീബിനെ അനുസ്മരിച്ചു

ദമാം: ഒ ഐ സി സി സൗദി നാഷനല്‍ കമ്മിറ്റി പ്രസിണ്ടന്റും കാലിക്കറ്റ് എയര്‍പോര്‍ട്ട് യൂസേര്‍സ് ഫോറം (കോഫ്) കോര്‍ കമ്മിറ്റി അംഗവുമായിരുന്ന പി. എം. നജീബിനെ കോഫ് അനുസ്മരിച്ചു. രാഷ്ട്രീയ, സാംസ്‌കാരിക, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം എയര്‍പോര്‍ടിന്റെ പുരോഗതിക്കും യാത്രക്കാരുടെ ദുരിതങ്ങള്‍ക്കും പരിഹാരം കാണുന്നതിനു മുന്‍പന്തിയില്‍ ഉണ്ടായിരുന്ന വ്യക്തിത്വമായിരുന്നു പി എം നജീബ് എന്ന് അനുസ്മരണ യോഗത്തില്‍ പങ്കെടുത്ത കോഫ് രക്ഷാധികാരിയും കോഴിക്കോട് എം പി യുമായ എം കെ രാഘവന്‍ ഓര്‍മിപ്പിച്ചു. കോവിഡ് കാലത്തെ നജീബിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ ശലാഘനീയമാണെന്നും അത് മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു .

സൂം ഫഌറ്റ് ഫോമില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ദമാം ഇന്റര്‍നാഷനല്‍ ഇന്ത്യന്‍ സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ ഡോ: ഇ കെ മുഹമ്മദ് ഷാഫി, ഡോ ഫിലേന്ദ്രന്‍, പി എ എം ഹാരിസ്, ഡോ ടി. പി മുഹമ്മദ്, ഡോ. അബുള്‍ സലാം, പി പി മുഹമ്മദ്, ടി അബൂബക്കര്‍, അഷറഫ് ആലുവ, ഷംസുദീന്‍ കോഴിക്കോട് തുടങ്ങി നിരവധി മുന്‍ പ്രവാസികള്‍ നാട്ടില്‍ നിന്നും സൗദിയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും പങ്കെടുത്തു.

കോഫ് കമ്മിറ്റി അംഗങ്ങളായ ടി പി എം ഫസല്‍, സി അബ്ദുള്‍ ഹമീദ്, ആലിക്കുട്ടി ഒളവട്ടൂര്‍, ജമാല്‍ വില്ല്യാപ്പള്ളി, നജീബ് അരഞ്ഞിക്കല്‍, എം എം അബ്ദുള്‍ മജീദ്, റഷീദ് ഉമര്‍, മുഹമ്മദ് നജാത്തി, സി അബ്ദുള്‍ റസ്സാക്ക്, പി ടി അലവി, മുഹമ്മദ് അലി , മുജീബ് കളത്തില്‍, നാസര്‍ അണ്ടോണ, റഫീക്ക് കുട്ടിലങ്ങാടി എന്നിവരും പി എം നജീബുമായുള്ള ഓര്‍മകള്‍ പങ്കുവെച്ചു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top