
റിയാദ്: ബ്രിട്ടീഷ് ഭക്ഷ്യമേളയൊരുക്കി സൗദിയിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്. യുകെയില്‍ വിവിധ ഉത്പ്പന്നങ്ങളും വിഭവങ്ങളുമാണ് ഭക്ഷ്യമേളയുടെ സവിശേഷത. മേള ജൂണ്‍ ഒന്ന് വരെ തുടരും. മേളയുടെ ഭാഗമായി സൗദി അറേബ്യയിലെ യു.കെ സ്ഥാനപതി നീല്‍ ക്രോംപ്ടണ്‍ അതിയഫ് മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് സന്ദര്‍ശിച്ചു. ബ്രിട്ടീഷ് ഭക്ഷ്യമേളക്ക് പിന്തുണ അറിയിച്ച അദ്ദേഹം ലുലുവുമായി മികച്ച ബന്ധമാണുള്ളതെന്നു പറഞ്ഞു. ലുലു സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് അംബാസഡറെ സ്വീകരിച്ചു. ജിദ്ദ ഹംദാന്‍ ലുലു ഹൈപ്പറില്‍ കോണ്‍സുലേറ്റ് സീനിയര്‍ ട്രേഡ് അഡൈ്വസര്‍ ഐമന്‍ അബീദി സന്ദര്‍ശനം നടത്തി.

കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യമേളയുടെ ഔപചാരിക ഉദ്ഘാടം ഒഴിവാക്കിയിരുന്നു. ബ്രിട്ടന്റെ സംസ്‌കാരിക തനിമയും രുചിവൈവിധ്യങ്ങളും ഉപഭോക്താക്കള്‍ക്ക് മികച്ച അനുഭവം സമ്മാനിക്കുമെന്ന് ഷഹീം മുഹമ്മദ് പറഞ്ഞു. ലുലു ഗ്രൂപ്പിന് കീഴില്‍ യുകെയില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് പ്രൊസസ്സിംഗ് യൂണിറ്റില്‍ നിന്ന് ഏറ്റവും മികച്ച ഉല്‍പന്നങ്ങള്‍ എത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 3,000ല്‍ അധികം ബ്രിട്ടീഷ് വിഭവങ്ങളാണ് മേളയില്‍ ഒരുക്കിയിട്ടുളളത്. ചീസുകള്‍, പച്ചക്കറി, പഴങ്ങള്‍, ക്ഷീരോല്‍പന്നങ്ങള്‍, മധുരപലഹാരങ്ങള്‍ തുടങ്ങി ബ്രിട്ടീഷ് ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമായ വിലയില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാന്‍ ഭക്ഷ്യമേള സഹായിക്കും.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.