
റിയാദ്: സൗദി അറേബ്യയില്‍ കടല്‍ വെളളം ശുദ്ധീകരിക്കുന്നതിന് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി പ്ലാന്റ് സ്ഥാപിക്കുന്നു. സൗരോര്‍ജ്ജവും വിന്‍ഡ് എനര്‍ജിയും ഉപയോഗപ്പെടുത്തിയാണ് പദ്ധതി. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാലയായിരിക്കും ഇതന്ന് കമ്പനി അറിയിച്ചു.

പരിസ്ഥിതി സൗഹൃദ പദ്ധതിയാണ് റെഡ് സീ ഡവലപ്‌മെന്റ് കമ്പനി നടപ്പിലാക്കുന്നത്. പിബിസി സോഴ്‌സ് ഗ്‌ളോബലുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് കമ്പനി ചീഫ് സ്റ്റാഫ് അഹമദ് ഖാസി ഡാര്‍വിഷ് പറഞ്ഞു. 330 മില്ലി ലിറ്ററിന്റെ രണ്ട് ദശലക്ഷം ബോട്ടില്‍ കുടിവെളളം പ്രതിവര്‍ഷം ഉത്പ്പാദിപ്പിക്കാന്‍ ശേഷിയുളള പ്ലാന്റാണ് സ്ഥാപിക്കുക. സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ലോകത്തെ ഏറ്റവും വലിയ കടല്‍വെളള ശുദ്ധീകരണ ശാല സ്ഥാപിക്കുന്നതിന് ് സ്ഥലം കണ്ടെത്തിയതായും കമ്പനി വ്യക്തമാക്കി.
കടല്‍വെളളം ശുദ്ധീകരിക്കുന്നതിനുളള സാങ്കേതികവിദ്യ പൂര്‍ണ്ണമായും സൗദി കമ്പനികളില്‍ നിന്നാണ് സ്വീകരിക്കുന്നത്. ഇതിന് പുറമെ ജിസിസി സ്റ്റാന്‍ഡേര്‍ഡ് ഓര്‍ഗനൈസേഷന്‍, ലോകാരോഗ്യ സംഘടന, സൗദി ഫുഡ് ആന്‍ഡ് ഡ്രഗ് അതോറിറ്റി, പരിസ്ഥിതി, ജല, കാര്‍ഷിക മന്ത്രാലയം തുടങ്ങി പ്രാദേശികവും അന്തര്‍ദ്ദേശീയവുമായ ജല ഗുണനിലവാരം അനുസരിച്ചായിരിക്കും കടല്‍വെളളം ശുദ്ധീകരിക്കുന്നതെന്നും കമ്പനി അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
