റിയാദ്: റിയാദ് ഇന്ത്യന്‍ അസോസിയേഷന്‍ (റിയ) വിവിധ പരിപാടികളോടെ ഓണം ആഘോഷിച്ചു. അത്തപൂക്കളം മത്സരത്തില്‍ സുമേശി യൂണിറ്റ് വിജയികളായി. തിരുവാതിരകളി, വടംവലി, മാവേലിയെ വരവേല്‍ക്കല്‍, കുട്ടികള്‍ക്കുള്ള കലാ, കായിക മത്സരങ്ങള്‍ എന്നിവയും അരങ്ങേറി.
റിയ അംഗങ്ങള്‍ ഉള്‍പ്പെടെ 250ലേറെ പേര്‍പങ്കെടുത്തു, ടി എന്‍ നായര്‍, ടെന്നി എന്നിവരുടെ നേതൃത്വത്തില്‍ വിഭവസമൃദമായ സദ്യയും ഒരുക്കി.
സാംസ്‌കാരിക സമ്മേളനത്തില്‍ റിയ പ്രസിഡന്റ് ശിവകുമാര്‍ അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവര്‍ത്തകന്‍ ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സുബ്ഹാന്‍ ആശംസകള്‍ നേര്‍ന്നു. പരിപാടികള്‍ക്കു സിനില്‍ സുഗതന്‍, ഹബീബ്, വിവേക്, ഉമ്മര്‍കുട്ടി, എന്നിവര്‍ നേതൃത്വം നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.