
റിയാദ്: റിയാദ് ഇന്ത്യന്‍ മീഡിയ ഫോറം (റിംഫ്) ഓണം ആഘോഷിച്ചു. ബത്ഹ അപ്പോളൊ ഡിമോറ ഓഡിറേറാറിയത്തില്‍ നടന്ന പരിപാടി ആസ്റ്റര്‍ സനദ് ആശുപത്രി മാര്‍ക്കറ്റിംഗ് മാനേജര്‍ സുജിത്ത് അലി മൂപ്പന്‍ ഉദ്ഘാടനം ചെയ്തു. ഒരുമയുടെ ഓണം സന്തോഷപൂര്‍വം ആഘോഷിക്കാന്‍ കഴിയുന്നത് ഭാഗ്യമാണെന്ന് ഓണസന്ദേശം നല്‍കിയ നജിം കൊച്ചുകലുങ്ക് പറഞ്ഞു. പൈതൃകവും സംസ്‌കാരവും കൈവിടാതെ ഓണം ആഘോഷിക്കാന്‍ പ്രവാസ ലോകത്തും കഴിയുന്നുണ്ട്. ഇത് ഒരുമ പകര്‍ന്നു നല്‍കിയ കരുത്താണെന്നും അദ്ദേഹം പറഞ്ഞു.

ചലചിത്ര താരം അന്‍സിബ ഹസന്‍, സിറ്റി ഫ്‌ളവര്‍ മാനേജിംഗ് ഡയറക്ടര്‍ ടി എം അഹമ്മദ് കോയ, എന്നിവര്‍ മുഖ്യാതിഥികളായിരുന്നു. റിംഫ് പ്രസിഡന്റ് ഷംനാദ് കരുനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഷഫീഖ് കിനാലൂര് ആമുഖ പ്രഭാഷണം നിര്‍വഹിച്ചു. നേഹ പുഷ്പരാജ് ഈശ്വര പ്രാര്‍ഥന നടത്തി.

വിഎം അഷ്‌റഫ് (ന്യൂ സഫാമക്ക പോളിക്ലിനിക്), പുഷ്പരാജ് (ഇന്ത്യന് എംബസി), അല്ബ കൈന്‍സ് (ഐടിഎല്‍, എം.ന്‍ നഈം, ഷിഹാബ് കൊട്ടുകാട്, വി ജെ നസ്‌റുദ്ദീന്, സുലൈമാന്‍ ഊരകം, ഷിബു ഉസ്മാന്‍, മുജീബ് ചങ്ങരംകുളം, ജയന്‍ കൊടുങ്ങല്ലൂര്‍, നാദിര്‍ഷാ റഹ്മാന്‍, കനകലാല്‍ ആശംസകള്‍ നേര്‍ന്നു. നൗഫല് പാലക്കാടന് സ്വാഗതവും ജലീല്‍ ആലപ്പുഴ നന്ദിയും പറഞ്ഞു. സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖരും സന്നിഹിതരായിരുന്നു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
