
റിയാദ്: പ്രവാസി സാമൂഹിക കൂട്ടായ്മ പ്രവര്‍ത്തക സമിതി അംഗം ബിജു വെറ്റിലപ്പാറയുടെ നിര്യാണത്തില്‍ അനുശോചന യോഗം ചേര്‍ന്നു. ബിജു വെറ്റിലപ്പാറയുടെ വിയോഗം സംഘടനയ്ക്ക് കനത്ത നഷ്ടമാണെന്ന് ചെയര്‍മാന്‍ ഗഫൂര്‍ ഹരിപ്പാട് പറഞ്ഞു. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് എപ്പോഴും മുന്‍പന്തിയില്‍ നിന്ന നിസ്വാര്‍ത്ഥ പ്രവര്‍ത്തകനായിരുന്നു ബിജു വെറ്റിലപ്പാറ എന്ന് പ്രസിഡന്റ് അഫ്‌സല്‍ മുല്ലപ്പള്ളിയും അനുസ്മരിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ കുപ്പം, ട്രഷറര്‍ ഹാസിഫ് കളത്തില്‍, ജോയിന്‍ സെക്രട്ടറി നിഷാന്ത് കോട്ടക്കല്‍, മുസ്തഫ ആതവനാട് എന്നിവര്‍ പ്രസംഗിച്ചു.

പ്രവാസി സാമൂഹിക കൂട്ടായ്മ രണ്ടാം വാര്‍ഷികം 2022 നവംബര്‍ 25ന് ആഘോഷിക്കാനും യോഗം തീരുമാനിച്ചു. അഫ്‌സല്‍ മുല്ലപ്പള്ളി മുഖ്യപ്രഭാഷണം നിനവഹിച്ചു. സലിം തിരുവനന്തപുരം, നിഷാന്ത് കോട്ടക്കല്‍, നൂറുദ്ദീന്‍ ശൈഖ്, ഷാജഹാന്‍ നിലമ്പൂര്‍, മുഹമ്മദ് ബാഷ കോഴിക്കോട്, രാജ്കുമാര്‍ തിരുവനന്തപുരം, മുസ്തഫ താനൂര്‍, സഫ്‌വാന്‍ കുമ്പള എന്നിവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി സുബൈര്‍ കുപ്പം സ്വാഗതവും മുസ്തഫ അദവനാട് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.
