Sauditimesonline

NUSUK
ഉംറ യാത്ര വിരല്‍ത്തുമ്പില്‍; നുസുക് ആപ്പിന് വന്‍ സ്വീകാര്യതയെന്ന് മന്ത്രി

തൊഴില്‍ വിപണിയില്‍ പെണ്‍കരുത്ത്; സൗദിയില്‍ വനിതാ പങ്കാളിത്തം ഉയര്‍ന്നു

റിയാദ്: സ്വദേശി വനിതകള്‍ക്കിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഗണ്യമായി കുറഞ്ഞെന്ന് സൗദി ജനറല്‍ സ്റ്റാറ്റിസ്റ്റിക്‌സ് അതോറിറ്റി. കഴിഞ്ഞവര്‍ഷം നാലാം പാദത്തിലെ കണക്കുകള്‍ പ്രകാരം വനിതാ തൊഴിലില്ലായ്മ നിരക്ക് 10.3 ശതമാനമായി കുറഞ്ഞു. 25 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. രാജ്യത്തു നടപ്പിലാക്കുന്ന സമഗ്ര വികസന പദ്ധതി ‘വിഷന്‍ 2030’ അതിവേഗം ലക്ഷ്യം കൈവരിക്കുന്നതിന്റെ അടയാളമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സ്വദേശികള്‍ക്കിടയിലെ ആകെ തൊഴിലില്ലായ്മ നിരക്ക് 7.2 ശതമാനമായും കുറഞ്ഞു. വിഷന്‍ 2030 ലക്ഷ്യമിടുന്ന 7 ശതമാനം തൊഴിലില്ലായ്മ നിരക്ക് കൈവരിക്കാന്‍ 0.2 ശതമാനം മാത്രമാണുള്ളത്.

തൊഴില്‍ വിപണിയില്‍ സ്ത്രീ പങ്കാളിത്തം 34.5 ശതമാനമായി ഉയര്‍ന്നു. നിശ്ചയിച്ച ലക്ഷ്യത്തേക്കാള്‍ കൂടുതലാണിത്. നേരത്തെ 34.5 ശതമാനമായിരുന്ന വനിതാ തൊഴിലില്ലായ്മ നിരക്ക് ഇപ്പോള്‍ 10.3 ശതമാനമായി കുറഞ്ഞത് വലിയ നേട്ടമാണ്. പുരുഷന്മാരുടെ തൊഴില്‍ പങ്കാളിത്തം 64.7 ശതമാനമായും വര്‍ധിച്ചു.

സ്വദേശികളും വിദേശികളും ഉള്‍പ്പെടെയുള്ള രാജ്യത്തെ മൊത്തം തൊഴിലില്ലായ്മ നിരക്ക് 3.5 ശതമാനമാണ്. സ്വദേശി തൊഴിലാളികളുടെ എണ്ണത്തില്‍ 0.6 ശതമാനം വര്‍ധനവും രേഖപ്പെടുത്തി. കൂടുതല്‍ സ്വദേശികള്‍ തൊഴില്‍ വിപണിയിലെത്തുന്നത് രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് വലിയ കരുത്തേകുന്നൊണ് സാമ്പത്തിക വിദഗ്ധര്‍ വിലയിരുത്തുന്നത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top