Sauditimesonline

school
റിയാദ് ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ നാളെ മുതല്‍ പുനരാരംഭിക്കും

സൗദിയില്‍ അഞ്ച് സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കി

റിയാദ്: സൗദി അറേബ്യയില്‍ അഞ്ച് സ്വദേശികളുടെ വധശിക്ഷ നടപ്പിലാക്കി. ഭീകരപ്രവര്‍ത്തനങ്ങളിലും രാജ്യവിരുദ്ധ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ടവരുടെ ശിക്ഷയാണ് നടപ്പിലാക്കിയത്. ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഭീകരപ്രവര്‍ത്തനങ്ങളിലും രാജ്യവിരുദ്ധ കുറ്റകൃത്യങ്ങളിലും ഏര്‍പ്പെട്ട സൗദി പൗരന്മാരുടെ വധശിക്ഷയാണ് നടപ്പിലാക്കിയത്. മുഹമ്മദ് അല്‍ സാഹിര്‍, അലി അല്‍ ശൈഖ്, ഹസന്‍ അല്‍ ഫറജ്, റിയാദ് അലി ആല്‍ അബു അബ്ദുല്ല, അലി ആല്‍ റബഹ് എന്നിവരുടെ ശിക്ഷയാണ് നടപ്പാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഭീകര സംഘടനയില്‍ അംഗമാകുക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാ കേന്ദ്രങ്ങള്‍ക്കും നേരെ വെടിയുതിര്‍ക്കുക, സ്‌ഫോടകവസ്തുക്കളും ആയുധങ്ങളും ഉപയോഗിച്ച് സുരക്ഷാ വാഹനങ്ങള്‍ തകര്‍ക്കുക, ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കുക തുടങ്ങിയ ഗുരുതര കുറ്റങ്ങളാണ് ഇവര്‍ക്കെതിരെ തെളിഞ്ഞത്.

പ്രതികള്‍ക്കെതിരെയുള്ള കുറ്റങ്ങള്‍ വിചാരണക്കോടതിയില്‍ സംശയാതീതമായി തെളിഞ്ഞതോടെയാണ് വധശിക്ഷ വിധിച്ചത്. അപ്പീല്‍ കോടതിയും സുപ്രീം കോടതിയും വിധി ശരിവെക്കുകയും തുടര്‍ന്ന് രാജകല്‍പ്പന പുറപ്പെടുവിക്കുകയും ചെയ്തതോടെയാണ് വധശിക്ഷ നടപ്പിലാക്കിയതെന്നും ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top