
ദമ്മാം: കെഎന്എം മര്ക്കസുദ്ദഅ്വക്ക് കീഴില് പ്രവര്ത്തിക്കുന്ന സൗദി ഇന്ത്യന് ഇസ്ലാഹി സെന്ററിന്റെ വനിതാ വിഭാഗം എംജിഎമ്മിന്റെ ദേശീയതല മെമ്പര്ഷിപ്പ് ക്യാമ്പയിന് ദമ്മാമില് തുടക്കം. ‘ആദര്ശവീഥിയിലെ പെണ്കരുത്ത്’ എന്ന പ്രമേയത്തില് ഒക്ടോബര് 15 മുതല് നവംബര് 15 വരെ സൗദിയിലുടനീളം ക്യാമ്പയിന് നടക്കക്കും.

വ്യക്തിഗത വളര്ച്ചയ്ക്കപ്പുറം കുടുംബത്തിന്റെയും സമൂഹത്തിന്റെയും പുരോഗതിയില് നിര്ണായക പങ്കുവഹിക്കാന് സ്ത്രീകളെ പ്രാപ്തരാക്കുകയാണ് പ്രമേയം ലക്ഷ്യമിടുന്നത്. ഇസ്ലാമിക ആദര്ശങ്ങളിലും മൂല്യങ്ങളിലും അടിയുറച്ചുനിന്ന് വിജ്ഞാനവും ബോധ്യവും സാമൂഹിക ഉത്തരവാദിത്വവും കൈമുതലാക്കി മുന്നേറുന്ന സ്ത്രീസമൂഹത്തെ വാര്ത്തെടുക്കാനാണ് ക്യാമ്പയിന്. സൗദിയുടെ വിവിധ പ്രവിശ്യകളിലും ക്യാമ്പയിന് പ്രവര്ത്തനങ്ങള് തുടക്കമായി.

ദമ്മാമില് നടന്ന ചടങ്ങില് എംജിഎം ദമ്മാം ചാപ്റ്റര് പ്രസിഡന്റ് സൈനബ ടീച്ചര്, മൈസയ്ക്ക് മെമ്പര്ഷിപ്പ് നല്കി ദേശീയ ക്യാമ്പയിന് ഉദ്ഘാടനം ചെയ്തു. ഇഖ്ബാല് സുല്ലമി പ്രമേയം വിശദീകരിച്ചു. ഷാഹിദ ടീച്ചര്, നിലൂഫര് അന്സാര്, സഫൂറ നൗഷാദ് എന്നിവര് നേതൃത്വം നല്കി.
വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






