
റിയാദ്: മലപ്പുറം പെരിന്തല്മണ്ണ പാലോളിപ്പറമ്പ് സ്വദേശി കണ്ടങ്ങാടത്ത് കമാലുദ്ദീന് (59) റിയാദില് നിര്യാതനായി. ഇരുപത്തിയഞ്ച് വര്ഷത്തിലധികമായി സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്നു. നാല് മാസം മുമ്പാണ് അവസാനമായി അവധിക്ക് നാട്ടില് പോയി മടങ്ങിയത്.

പരേതരായ ഉമ്മര്കുട്ടി-ആമിന ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ. മക്കള്: മുസമ്മില്, ഫാത്തിമ മിഷാല്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള മരണാനന്തര നടപടി ക്രമങ്ങള്ക്ക് റിയാദ് കെ.എം.സി.സി വെല്ഫെയര് വിംഗ് നേതാക്കളായ റഫീഖ് പുല്ലൂര്, റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെല്ഫെയര് വിംഗ് ചെയര്മാന് റഫീഖ് ചെറുമുക്ക്, ജനറല് കണ്വീനര് റിയാസ് തിരൂര്ക്കാട്, നസീര് കണ്ണീരി, ജാഫര് വീമ്പൂര്, ഹാഷിം കോട്ടക്കല് എന്നിവര് സഹായവുമായി രംഗത്തുണ്ട്.

വാര്ത്തകള് വാട്സ്ആപ്പില് ലഭിക്കാന് ലിങ്കില് ക്ലിക്ക് ചെയ്യൂ…
വാര്ത്തകള് editor@sauditimesonline.com എന്ന വിലാസത്തില് ഇമെയില് ചെയ്യുക. വാര്ത്തകള് അയക്കുന്നവര് പേരും മൊബൈല് നമ്പരും എഴുതാന് മറക്കരുത്.






