Sauditimesonline

kpcc
ബഹ്‌റൈനില്‍ കുടുങ്ങിയ കെപിസിസി ജനറല്‍ സെക്രട്ടറിക്ക് തുണയായി ഒഐസിസി

കൂടുതല്‍ വിദേശ ഉംറ തീര്‍ഥാടകര്‍ എത്തി തുടങ്ങി

റിയാദ്: ഈ വര്‍ഷം ഉംറ സീസണ്‍ ആരംഭിച്ചതിന് ശേഷം 85,000 ഉംറ വിസകള്‍ വിതരണം ചെയ്തതായി ഹജ്, ഉംറ സഹ മന്ത്രി ഡോ. അബ്ദുല്‍ഫത്താഹ് മുശാത്ത്. രണ്ടാഴ്ിക്കിടെയാണ് ഇത്രയും വിസകള്‍ വിതരണം ചെയ്തത്. ഇതില്‍ 25,000 തീര്‍ഥാടകര്‍ സൗദിയില്‍ എത്തിക്കഴിഞ്ഞു. വിദേശ രാജ്യങ്ങളില്‍ നിന്നുളള ഉംറ തീര്‍ഥാടകരുടെ എണ്ണത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. ഹറമിന്റെ ശേഷി മാത്രമാണ് ഉംറ വിസ അനുവദിക്കുന്നത്.

ഇഅ്തമര്‍നാ ആപ് ഉപയോഗിച്ച് ഹറമിലെ തിരക്ക് മനസ്സിലാക്കാന്‍ കഴിയും. ഇതിനനുസരിച്ച് ഉംറ പെര്‍മിറ്റിന് ബുക്ക് ചെയ്യാം. ബുക്ക് ചെയ്തവര്‍ക്കാണ് ഉംറ നിര്‍വഹിക്കാന്‍ അനുമതി. വിദേശ തീര്‍ഥാടകര്‍ മഖാം പോര്‍ട്ട വഴി ഉംറ വിസക്ക് അപേക്ഷ നല്‍കി മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കമ്പനികളു ൈസേവനം പ്രയോജനപ്പെടുത്തണം. നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി വിദേശ മന്ത്രാലയത്തിന്റെ വിസ പ്ലാറ്റ്‌ഫോമിലേക്ക് അപേക്ഷകള്‍ അയക്കുന്നവര്‍ക്ക് ഓണ്‍ലൈനില്‍ ഉംറ വിസ അനുവദിക്കും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top