Sauditimesonline

risa tot
ലഹരിവിരുദ്ധ പരിശീലനം: റിയാദ് യാര സ്‌കൂളിന് ഒന്നാം സ്ഥാനം; സര്‍ട്ടിഫിക്കറ്റ് വിതരണം 24ന്

മലപ്പുറം ഒഐസിസി അംഗത്വ ക്യാമ്പയിന്‍

റിയാദ്: ഒഐസിസി മലപ്പുറം ജില്ലാ അംഗത്വ വിതരണ ക്യാമ്പയിന്‍ ആരംഭിച്ചു. ബത്ഹ സഫാ മക്ക ഓഡിറ്റോറിയത്തില്‍ നടന്ന യോഗം ഒഐസിസി ഗ്ലോബല്‍ സെക്രട്ടറി റസാഖ് പൂക്കോട്ടുംപാടം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അമീര്‍ പട്ടണത്ത് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് മുഹമ്മദാലി മണ്ണാര്‍ക്കാട് മെമ്പര്‍ഷിപ്പ് അപേക്ഷ സലീം കളക്കരക്ക് നല്‍കി അംഗത്വ ക്യാമ്പയിന്‍ ഉദ്ഘാടനം ചെയ്തു.

നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി സിദീഖ് കല്ലുപറമ്പന്‍, ജില്ലാ ഭാരവാഹികളായ സമീര്‍ മാളിയേക്കല്‍, വിനീഷ് ഒതായി, സൈനുദ്ധീന്‍, ശിഹാബ് അരിപ്പന്‍, ഭാസ്‌കരന്‍ മഞ്ചേരി, ഷാനവാസ് ഒതായി, ഉണ്ണികൃഷ്ണന്‍, നൗഷാദ്, ഭാസ്‌കരന്‍,അന്‍സര്‍ നൈതല്ലൂര്‍, മുഹമ്മദ് എടക്കര, അന്‍ഷദ്, ഷറഫു ചിറ്റന്‍, ജലീല്‍ ഇഠ, ശിഫ ഏരിയ അംഗങ്ങളായ, ഷുക്കൂര്‍, ബൈജു, ഷൌക്കത്ത്, കണ്ണന്‍ എന്നിവര്‍ സംസാരിച്ചു. മഹമൂദ്, അഫീഫ്, സാദിക്ക് വടപ്പുറം, എന്നിവര്‍ ക്യാമ്പയിന്ന് നേതൃത്വം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി ജംഷാദ് തുവ്വൂര്‍ സ്വാഗതവും സെക്രട്ടറി അബൂബക്കര്‍ മഞ്ചേരി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top