Sauditimesonline

thangal
കേളി, നവോദയ സ്ഥാപകരില്‍ പ്രമുഖനായ സുന്നി നേതാവ് പൂക്കോയ തങ്ങള്‍ നാട്ടിലേക്ക്

റീ എന്‍ട്രിയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയിലെത്തണം; സിവില്‍ ഏവിയേഷന്റെ സ്ഥിരീകരണം


റിയാദ്: സൗദിയിലേക്കുളള വിമാന സര്‍വീസ് സംബന്ധിച്ച് സിവില്‍ ഏവിയേഷന്‍ അതോറിറ്റി സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇന്ത്യയില്‍ റീ എന്‍ട്രി വിസയിലുളളവര്‍ മൂന്നു ദിവസത്തിനകം സൗദിയില്‍ മടങ്ങിയെത്തണം. നിലവില്‍ അഞ്ചു വിമാന കമ്പനികള്‍ ഇന്ത്യയിലേക്കു സര്‍വീസ് നടത്തുന്നുണ്ട്. നിശ്ചിത സമയ പരിധി കഴിഞ്ഞാല്‍ ഇന്ത്യയിലേക്കുളള സര്‍വീസ് പൂര്‍ണമായും നിര്‍ത്തിവെക്കുന്നതിന്റെ മുന്നോടിയായാണ് സമയ പരിധി നിശ്ചയിച്ചിട്ടുളളത്. പാക്കിസ്ഥാന്‍, ശ്രീലങ്ക, ഫിലിപ്പീന്‍സ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങളിലുളള സൗദി പൗരന്‍മാരും സൗദിയില്‍ ഇഖാമയുളളവരും 72 മണിക്കൂറിനകം സൗദിയില്‍ മടങ്ങിയെത്തണം.
ഇന്ത്യ ഉള്‍പ്പെടെ 50 രാജ്യങ്ങളിലേക്ക് താല്‍ക്കാലിക യാത്രാ വിലക്ക് ഏര്‍പ്പെടുത്തി സൗദി ആഭ്യന്തര മന്ത്രാലയം മാര്‍ച്ച് 12ന് ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കൊവിഡ് 19 വൈറസ് ബാധ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് നടപടി. മിഡില്‍ ഈസ്റ്റ്, നോര്‍ത്ത് ആഫ്രിക്ക എന്നിവിടങ്ങളിലെ 9 രാജ്യങ്ങളിലേക്കും 6 ഏഷ്യന്‍ രാജ്യങ്ങളിലേക്കും യാത്രാ വിലക്ക് ബാധകമാണ്. 7 ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കും 28 യൂറോപ്യന്‍ രാജ്യങ്ങളിലേക്കും യാത്ര ചെയ്യാന്‍ അനുമതിയില്ല.

യാത്രാ വിലക്ക് ഏര്‍പ്പെടുത്തിയ രാജ്യങ്ങളില്‍ കഴിഞ്ഞ 14 ദിവസത്തിനിടെ സന്ദര്‍ശനം നടത്തിയവര്‍ക്ക് സൗദിയിലേക്ക് പ്രവേശനം അനുവദിക്കില്ല. എന്നാല്‍ സ്വദേശി പൗരന്‍മാര്‍ക്കും സൗദിയില്‍ ഇഖാമ ഉളളവര്‍ക്കും സൗദിയിലെത്താന്‍ 72 മണിക്കൂര്‍ സമയം അനുവദിച്ചിരുന്നു. ഇതു സംബന്ധിച്ച് വിമാന കമ്പനികള്‍ക്കും രാജ്യത്തെ എയര്‍പോര്‍ട്ടുകള്‍ക്കും സൗദി സിവില്‍ ഏവിയേഷന്‍ അതോറിറ്റിയാണ് സര്‍ക്കുലര്‍ അയച്ചത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top