Sauditimesonline

jancy predin
ആശുപത്രി ഇടനാഴികളിലെ സാന്ത്വനമാലാഖ; ഇനി റിയാദ് ഇന്ത്യന്‍ സ്‌കൂള്‍ കാവലാള്‍

സിറിയന്‍ സമാധാനത്തിന് ഊര്‍ജ്ജിത ശ്രമം അനിവാര്യം

ജിദ്ദ: സിറിയയിലെ ആഭ്യന്തര സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് രാഷ്ട്രീയ പരിഹാരമാണ് ആവശ്യമെന്ന് ഗള്‍ഫ്-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം അഭിപ്രായപ്പെട്ടു. സിറിയന്‍ സംഘര്‍ഷം പരിഹരിക്കുന്നതിന് ഊര്‍ജ്ജിത ശ്രമങ്ങള്‍ വേണമെന്നും യോഗം വ്യക്തമാക്കി.

പന്ത്രണ്ടു വര്‍ഷമായി തുടരുന്ന സിറിയന്‍ സംഘര്‍ഷത്തില്‍ നൂറുകണക്കിന് മനുഷ്യ ജീവനുകളാണ് നഷ്ടപ്പെട്ടത്. പ്രശ്‌നം പരിഹാരിഹരിക്കാന്‍ രാഷ്ട്രീയ തീരുമാനമാണ് ആവശ്യമെന്ന് ഗള്‍ഫ-അറബ് വിദേശകാര്യ മന്ത്രിമാരുടെ യോഗം വിലയിരുത്തി. സിറിയന്‍ പ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ ജിദ്ദയില്‍ കൂടിയ യോഗത്തില്‍ സൗദി വിദേശകാര്യ മന്ത്രി പ്രിന്‍സ് ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അധ്യക്ഷത വഹിച്ചു.

ദുരിത ബാധിത പ്രദേശങ്ങളില്‍ അവശ്യ വസ്തുക്കള്‍ എത്തിക്കാന്‍ സാഹചര്യം ഒരുക്കണം. അഭയാര്‍ഥികളായി കഴിയുന്ന സിറിയക്കാരെ മാതൃരാജ്യങ്ങളില്‍ മടക്കി എത്തിക്കണം. സിറിയയില്‍ സമാധാനത്തിനുളള അന്തരീക്ഷം സൃഷ്ടിക്കണമെന്നും വിവിധ രാജ്യങ്ങിലെ മന്ത്രിമാര്‍ പങ്കെടുത്ത യോഗം ആവശ്യപ്പെട്ടു.

യുഎന്‍ നിര്‍ദേശങ്ങള്‍ക്കനുസരിച്ച് പലസ്തീന്‍ രാഷ്ട്രം സ്ഥാപിച്ച് പ്രശ്‌നം പരിഹരിക്കണം. സമാധാനം തകര്‍ക്കുന്ന ഇസ്രായേല്‍ നടപടികളെ യോഗം അപലപിച്ചു. ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, ഈജിപ്ത്, ഇറാഖ്, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ വിദേശകാര്യ മന്ത്രിമാരും യുഎഇ നയതന്ത്ര ഉപദേഷ്ടാവും യോഗത്തില്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top