Sauditimesonline

MWL MUSLIM WORLD LEAGUE
ഇറാന്‍ കടന്നുകയറ്റം ലോക മുസ്ലിം പണ്ഡിതര്‍ അപലപിച്ചു

തൊഴിലിടങ്ങളിലെ അപകടങ്ങളില്‍ മരിച്ചത് 93 തൊഴിലാളികള്‍

റിയാദ്: തൊഴിലിടങ്ങളില്‍ കഴിഞ്ഞ വര്‍ഷം 93 തൊഴിലാളികള്‍ മരിച്ചതായി ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ്. 22 പേര്‍ മരിച്ച റിയാദ് പ്രവിശ്യയിലാണ് ഏറ്റവും കൂടുതല്‍ അപകട മരണം റിപ്പോര്‍ട് ചെയ്തത്. പരിക്കേറ്റ 15,638 തൊഴിലാളികള്‍ ചികിത്സയിലാണ്. 1119 പേര്‍ക്ക് അംഗവൈകല്യം സംഭവിച്ചതായും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. അപകടത്തില്‍ പെടുന്നവര്‍ക്ക് സമ്പൂര്‍ണ ഇന്‍ഷുറന്‍സ് കവറേജ് ലഭ്യമാക്കുന്നുണ്ട്. ഇതിന് പരിധിയില്ലെന്നും ഓര്‍ഗനൈസേഷന്‍ വ്യക്തമാക്കി. തൊഴിലപകടങ്ങള്‍ ഏഴു ദിവസത്തിനകം അറിയിക്കണം. പരിക്കുകളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്നവര്‍ക്ക് 75 ശതമാനം വേതനം സോഷ്യല്‍ ഇന്‍ഷുറന്‍സ് പോളിസി ഉടമകള്‍ക്ക് അവകാശപ്പെട്ടതാണ്. ശമ്പളത്തിന്റെ രണ്ടു ശതമാനമാണ് ഇന്‍ഷുറന്‍സ് തുക അടക്കേണ്ടത്. സൗദിയിലെ സ്വദേശികളും വിദേശികളും ഉള്‍പ്പെടെ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന മുഴുവന്‍ തൊഴിലാളികള്‍ക്കും തൊഴിലുടമയാണ് പോളിസി തുക അടക്കേണ്ടതെന്നും ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷുറന്‍സ് വ്യക്തമാക്കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top