
റിയാദ്: പ്രമുഖ കാര്‍ഗോ സര്‍വീസ് സ്ഥാപനമായ ബി പി എല്‍ റിയാദ് ശാഖയുടെ ഉദ്ഘാടനം പ്രമാണിച്ച് പ്രത്യേക ഓഫര്‍ പ്രഖ്യാപിച്ചു. ഡോര്‍ ഡെലിവറി കിലോ ഗ്രാമിന് 6.99 റിയാലാണ് നിരക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. റിയാദ് ബ്രാഞ്ച് മുഖേന ഫെബ്രുവരി 21 മുതല്‍ 26 വരെ കാര്‍ഗോ അയക്കുന്നവര്‍ക്കാണ് നിരക്കിളവിന് അര്‍ഹതയുളളത്. ഇന്ത്യ, പാക്കിസ്ഥാന്‍, നേപ്പാള്‍, ബംഗ്‌ളാദേശ്, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ പ്രവാസികള്‍ക്ക് കുറഞ്ഞ നിരക്കില്‍ കാര്‍ഗോ സേവനം ലഭ്യമാക്കുന്നതിനാണ് ഉദ്ഘാടന ഓഫര്‍ പ്രഖ്യാപിച്ചത്. റയാദില്‍ ബത്ഹ എക്‌സിര്‍ പോളിക്ലിനിക് ബിള്‍ഡിംഗില്‍ ക്ലാസിക് റസ്റ്ററന്റിന് എതിര്‍വശം മാത്രമാണ് ബി പി എല്‍ ലോജസ്റ്റിക്‌സിന് ശാഖയുളളത്. ദമാം കേന്ദ്രമായി രണ്ടുപതിറ്റാണ്ടിലേറെയായി പ്രവര്‍ത്തിക്കുന്ന ബി പി എല്ലിന് അല്‍ ജുബൈല്‍, അല്‍ഹസ, അല്‍കോബാര്‍ എന്നിവിടങ്ങളിലും ശാഖയുണ്ട്. റിയാദിലും പരിസര പ്രദേശങ്ങളിലുമുളള ലേബര്‍ ക്യാമ്പുകള്‍, ഫ്‌ളാറ്റുകള്‍ എന്നിവിടങ്ങളില്‍ നിന്നു സൗജന്യമായി പിക്അപ് സര്‍വീസും പാക്കിംഗ് സേവനവും ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 053 273 7334 എന്ന നമ്പരില്‍ ബന്ധപ്പെടണമെന്ന് മാനേജ്‌മെന്റ് അറിയിച്ചു.

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.