
റിയാദ്: റിയാദ് ഇസ്‌ലാഹി സെന്റേഴ്‌സ് കോഡിനേഷന്‍ കമ്മിറ്റി ‘ഇന്‍സ്‌പെയര്‍-26’ ജനുവരി 30ന് നടക്കും. ജെന്‍സി തലമുറയിലെ കുട്ടികളുടെ വളര്‍ച്ചയും അവരുടെ ഭാവിയും ആശങ്കകള്‍ നിറക്കുന്ന സാഹചര്യത്തില്‍ ശാസ്ത്രീയ ഇടപെടലുകള്‍ അനിവാര്യമാണ്. പാരന്റിങ് എന്നത് കേവലം നിര്‍വ്വഹിക്കേണ്ട ഒന്നല്ല കൃത്യമായ പഠനവും പ്രായോഗിക പരിശീലനവും ആവശ്യമാണ്. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ്ങിന്റെ ആഭിമുഖ്യത്തില്‍ ജെന്‍സി പാരന്റിങ് ആശങ്കകളും പ്രായോഗിക ഇടപെടലുകളും ചര്‍ച്ചചെയ്യുന്ന വര്‍ക്ഷോപ്പ് വൈകുന്നേരം നാല് മുതല്‍ രാത്രി 10 വരെ സുലൈ, സമ്മിറ്റ് ഇവന്റ് ഹാളില്‍ നടക്കും.

മൈ ഹോം പാരന്റിങ് വര്‍ക്ഷോപ്പില്‍ പാരന്റിങ് സ്റ്റാര്‍ട്ട് അപ്പ് കോ ഫൗണ്ടര്‍മാരായ എഞ്ചിനിയര്‍ റുസ്തം ഉസ്മാനും മറിയം വിധു വിജയനും രക്ഷിതാക്കളുമായി സംവദിക്കും. പാരന്റിങ് ഹോം സ്‌കൂളിങ്, കരിയര്‍, മാനേജ്മന്റ് തുടങ്ങി വിവിധ മേഖലകളില്‍ പഠന ഗവേഷണങ്ങള്‍ നടത്തുന്ന ദമ്പതികള്‍ കേരളത്തിനകത്തും പുറത്തും നിരവധി പ്രോഗ്രാമുകള്‍ നയിച്ചിട്ടുണ്ട്. ഇസ്‌ലാമിക അന്തരീക്ഷത്തില്‍ പ്രതിഭാധനരായ മക്കളെ വളര്‍ത്താന്‍ ഉതകുന്ന പ്രായോഗിക ചര്‍ച്ചകളും ആകിറ്റിവിറ്റികളും കോര്‍ത്തിണക്കിയ വര്‍ക്ഷോപ്പ് റിയാദിലെ മലയാളി സമൂഹത്തിന് വേറിട്ട അനുഭവമായിരിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. സാമൂഹിക ബന്ധങ്ങള്‍ വ്യക്തി തൊഴില്‍ വളര്‍ച്ചയിലെ സ്വാധീനം എന്ന വിഷയത്തില്‍ നടക്കുന്ന ഓപ്പണ്‍ ഫോറത്തിന് എഞ്ചിനിയര്‍ ഉമര്‍ ശരീഫ് നേതൃത്വം നല്‍കും. ആര്‍.ഐ.സി.സി എഡ്യുക്കേഷന്‍ വിങ് ചെയര്‍മാന്‍ ബഷീര്‍ കുപ്പൊടന്‍, കണ്‍വീനര്‍ നസ്വീഹ് അബ്ദുറഹ്മാന്‍, മഹ്‌സൂമ, ഡോ: ഷഹനാസ്, സംഹ തുടങ്ങിയവര്‍ സംസാരിക്കും.

ഇന്‍സ്‌പെയര്‍ നഗരിയില്‍ ടീനേജ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൈലൈറ്റ് ടീന്‍സ് ഓറിയെന്റേഷന്‍ പഠനം, കരിയര്‍ മത്സര പരീക്ഷകള്‍ തുടങ്ങിയ വിഷയങ്ങളും അവതരിപ്പിക്കും. ഗെയിംസ്, ആക്റ്റിവിറ്റികള്‍ തുടങ്ങിയ വിവിധ സെഷനുകളില്‍ അബ്ദുല്ല അല്‍ ഹികമി, ഹംസ അഫ്ഹാം അല്‍ ഹികമി, സഹജാസ് പയ്യോളി, ഷുക്കൂര്‍ ചക്കരക്കല്ല്, ഷൈജല്‍ വയനാട്, തുടങ്ങിയവര്‍ സംസാരിക്കും.

ബട്ടര്‍ഫ്‌ളൈസ് കിഡ്‌സ് കോര്‍ണറില്‍ കളറിംഗ്, ഗെയിംസ്, കലാപരിപാടികള്‍ക്ക് ഹുസ്‌ന, ഷൈബിന, ഷഹന തുടങ്ങിയവര്‍ നേതൃത്വം നല്‍കും. സമാപന സെഷനില്‍ ‘ജീവിതം ലക്ഷ്യവും മാര്‍ഗ്ഗവും’ എന്ന വിഷയത്തില്‍ അബ്ദുല്ല അല്‍ ഹികമി, ‘നന്ദിയുള്ളവരാവുക’ എന്ന വിഷയത്തില്‍ ഷുക്കൂര്‍ ചക്കരക്കല്ല് എന്നിവര്‍ വിഷയം അവതരിപ്പിക്കും. ആര്‍.ഐ.സി.സി പ്രസിഡന്റ് മുജീബ് പൂക്കോട്ടുര്‍, സെക്രട്ടറി അനീസ് എടവണ്ണ. ഫയാസ് കോഴിക്കോട് എന്നിവര്‍ സംസാരിക്കും. രജിസ്‌ട്രേഷനു 0571433608, 0500373783, 0507176251 നമ്പരില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






