റിയാദ്: ഗ്രാന്റ് മാസ്റ്റര്‍ ജിഎസ് പ്രദീപിന്റെ രണ്ടാമത് സിനിമ അടുത്ത വര്‍ഷം ചിത്രീകരണം ആരംഭിക്കും. ബുദ്ധന്‍ എന്നാണ് സിനിമയുടെ പേരെന്ന് അദ്ദേഹം റിയാദില്‍ പറഞ്ഞു. ബുദ്ധന്‍ എന്ന വാക്കിന് ബുദ്ധിയുളള ആള്‍ എന്നാണ് അര്‍ഥം. ഇന്റലക്ച്വല്‍ ക്രൈം ത്രില്ലറാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നും അദ്ദേഹം പറഞ്ഞു.
സ്വര്‍ണ മത്സ്യങ്ങള്‍ എന്ന ചിത്രമാണ് ജിഎസ് പ്രദീപ് ആദ്യം സംവിധാനം ചെയ്ത ചിത്രം. പുതിയ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. കേളി സാംസ്‌കാരിക വേദി ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ ജി എസ് പ്രദീപ് വാര്‍ത്താ സമ്മേളനത്തിലാണ് പുതിയ ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചത്.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.