റിയാദ്: കേളി കലാ സംസ്‌കാരിക വേദിയുടെ 23-ാം വാര്‍ഷികാഘോഷങ്ങളുടെ രണ്ടാം ഘട്ടം ഏപ്രില്‍ 19ന് മലാസ് ലുലു ഹൈപ്പര്‍ അരീനയില്‍ നടക്കും. ജി എസ് പ്രദീപ് നയിക്കുന്ന ‘റിയാദ് ജീനിയസ് 2024’ വിനോദ വിജ്ഞാന പരിപാടിയാണ് മുഖ്യ ആകര്‍ഷണം. വിജ്ഞാനവും വിനോദവും സമന്വയിപ്പിച്ച് മാസ്മരിക കാഴ്ചയാണ് ഒരുക്കുന്നതെ്ന്ന് സംഘാടകര്‍ പറഞ്ഞു.
പ്രായ, ലിംഗ ഭേദമന്യേ മലയാളികളായ ആര്‍ക്കും പങ്കെടുക്കാം. അറിവിന്റെ വാതായനങ്ങള്‍ തുറന്ന് സൗദി അറേബ്യയുടെ തലസ്ഥാന നഗരിയിലെ ജീനിയസ് ആകാനുള്ള സുവര്‍ണ്ണാവസരവുമാണ് കേളി ഒരുക്കുന്നത്. അക്കാദമിക്ക് തലങ്ങളിലുളളവരെ മാത്രം മത്സരാര്‍ഥികളായി പരിഗണിക്കുന്നത്തിന് പകരം ജീവിത പ്രാരാബ്ദത്താല്‍ പ്രവാസം സ്വീകരിക്കേണ്ടി വന്നവരെയും അറിവിന്റെ ലോകത്തേക്ക് കൈപിടിച്ചു കൊണ്ടുവരുന്ന രീതിയിലാണ് പരിപാടിയുടെ രൂപകല്പന.
സര്‍ഗ വൈഭവം പുറംലോകത്ത് എത്തിക്കുകയുമാണ് ‘റിയാദ് ജീനിയസ്’ ലക്ഷ്യം വെക്കുന്നത്. മത്സരത്തില്‍ പങ്കെടുക്കുന്നവരുടെ പ്രായം കണക്കാക്കുന്നില്ല. സൗദിയില്‍ സന്ദര്‍ശനത്തിന് എത്തിയവര്‍ക്കും മത്സരാര്‍ത്ഥികളാകാം. വിജയിക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റും ഫലകവും സമ്മാനിക്കും. രജിസ്റ്റര്‍ ചെയ്യുന്ന മത്സരാര്‍ത്ഥികളില്‍ നിന്നു തിരഞ്ഞെടുക്കുന്ന ആറുപേര്‍ ജീനിയസ് ഫൈനഫ മത്സരത്തില്‍ പങ്കെടുക്കും.
ഗായകരായ അന്‍വര്‍ സാദത്ത്, ലക്ഷ്മി ജയന്‍ എന്നിവര്‍ നയിക്കുന്ന സംഗീത വിരുന്നും അരങ്ങേറും. കേളി കുടുംബവേദിയുടെ നേതൃത്വത്തില്‍ 100ല്‍ പരം വനിതകള്‍ അണിനിരക്കുന്ന മെഗാ തിരുവാതിര, റിയാദിലെ പ്രമുഖ ഡാന്‍സ് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍ എന്നിവയും നടക്കും. കേളി സംഘടിപ്പിക്കുന്ന ഈദ്, വിഷു, ഈസ്റ്റര്‍ ആഘോഷ രാവിന് സൗജന്യ പ്രവേശനമാണ് ഒരുക്കിയിരിക്കുന്നത്.
ഓണ്‍ ലൈന്‍ ടിക്കറ്റ് ബുക്കിങ് സൈറ്റായ ചുട്ടി ആപ് ആണ് പരിപാടിയുടെ മുഖ്യ പ്രയോജകര്‍. റിയാദിലെ നിരവധി വാണിജ്യ വ്യാപാര സ്ഥാപനങ്ങളും കേളിയോടൊപ്പം കൈകോര്‍ക്കും. പരിപാടിയുടെ ഭാഗമായി ചുട്ടി ആപ്പിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുന്നവര്‍ക്ക് 400 റിയാല്‍ ഡിസ്‌കൌണ്ട് നല്‍കുമെന്ന് മാനേജ്മന്റ് അറിയിച്ചു.
വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ ജിഎസ് പ്രദീപ്, കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായ്, കണ്‍വീനര്‍ മധു ബാലുശ്ശേരി, ആക്ടിംഗ് ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.