Sauditimesonline

watches

ഞാന്‍ ഇല്ലാത്തിടത്ത് ഉണ്ടാകുന്നത് ജ്ഞാനം: ജിഎസ് പ്രദീപ്

റിയാദ്: മനുഷ്യ ചരിത്രത്തിലെ ശക്തമായ വിനോദം വിജ്ഞാനമാണെന്ന് ഗ്രാന്റ് മാസ്റ്റര്‍ ഡോ. ജിഎസ് പ്രദീപ്. നൃത്തവും സംഗീതവും പോലെ അറിവ് ഏറ്റവും ആഴമേറിയതും മനുഷ്യരാശിയുടെ ചരിത്രത്തില്‍ ഏറ്റവും ആധികാരികവുമായ വിനോദം കൂടിയാണ് വിജ്ഞാനം. അതുകൊണ്ടുതന്നെ, വിനോദവും വിജ്ഞാനവും ഒന്നുതന്നെയാണെന്നും ജിഎസ് പ്രദീപ് പറഞ്ഞു. കേളി സാംസ്‌കാരിക വേദി റിയാദില്‍ ഏപ്രില്‍ 19ന് നടത്തുന്ന ‘റിയാദ് ജീനിയസ്’ പരിപാടിയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു.

അക്കാദമിക ക്വിസ് മത്സരങ്ങളില്‍ നിന്ന് വ്യത്യസ്ഥമാണ് കേളി ഒരുക്കുന്ന റിയാദ് ജീനിയസ്. വഴിയോര കച്ചവടക്കാരന്‍ മുതല്‍ മള്‍ട്ടി ഡോക്ടറേറ്റ് നേടിയവര്‍ക്കു വരെ മത്സരത്തില്‍ പങ്കെടുക്കാം.

അറിവുകേടിന്റെ ലോശത്താണ് ഞാന്‍ ഉണ്ടാകുന്നത്. ഞാന്‍ എന്ന വാക്ക് ഒരാളില്‍ നിന്ന് ഒഴിവാക്കുമ്പോഴാണ് ജ്ഞാനം ഉണ്ടാകുന്നത്. ഇതാണ് ഏറ്റവും വലിയ തിരിച്ചറിവ്. അത് വിനോദത്തിലൂടെയും വിജ്ഞാനത്തിലൂടെയും ജനകീയ കലാ ഇടപെടലായി സമൂഹത്തിന് മുമ്പില്‍ അവതരിപ്പിക്കുകയാണ് റിയാദ് ജീനിയസിന്റെ ലക്ഷ്യം.

ലോകമാസകലം ഇരുള്‍ മൂടുന്ന കാലഘട്ടത്തിനു നടുവില്‍ മനുഷ്യന്‍ നിര്‍വഹിക്കേണ്ട ധര്‍മങ്ങളുണ്ട്. അതുപകര്‍ന്നു നല്‍കാന്‍ അറിവിന്റെ ഏല്ലാ വിനോദ സാധ്യതകളും പ്രയോജനപ്പെടുത്തി മള്‍ട്ടി മീഡിയാ സഹായത്തോടെയാണ് ‘റിയാദ് ജീനിയസ്’ അവതരിപ്പിക്കുന്നതെന്നും ജിഎസ് പ്രദീപ് പറഞ്ഞു. ടെക്‌നിക്കല്‍ ഡയറക്ടറും വിഷ്വല്‍ എഡിറ്ററുമായ വിഷ്ണു കല്യാണിന്റെ നേതൃത്വത്തിലാണ് ശബ്ദ, ദൃശ്യ സംവിധാനം ഒരുക്കുന്നത്.

റിയാദ് മലാസ് ലുലു ഹൈപ്പര്‍ റൂഫ് അരീനയില്‍ വൈകുന്നേരം 5ന് പരിപാടി ആരംഭിക്കും. വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ കേളി രക്ഷധികാരി സെക്രട്ടറി കെപിഎം സാദിഖ്, പ്രസിഡന്റ് സെബിന്‍ ഇഖ്ബാല്‍, സെക്രട്ടറി സുരേഷ് കണ്ണപുരം, സംഘാടക സമിതി ചെയര്‍മാന്‍ സുരേന്ദ്രന്‍ കൂട്ടായ്, കണ്‍വീനര്‍ മധു ബാലുശ്ശേരി, ആക്ടിംഗ് ട്രഷറര്‍ സുനില്‍ സുകുമാരന്‍ എന്നിവര്‍ പങ്കെടുത്തു

 

Leave a Comment

Your email address will not be published. Required fields are marked *

Scroll to Top