റിയാദ്: രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ നടത്തിവരുന്ന ലേണ്‍ ദി ഖുര്‍ആന്‍ പദ്ധതി ദേശീയ സംഗമം മെയ് 3ന് റിയാദില്‍ നടക്കും. 25മത് ദേശീയ സംഗമത്തിന്റെ പ്രചാരണ ഉദ്ഘാടനം ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ സമീര്‍ മഞ്ചേരി, മദീന ഹൈപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജര്‍ ശിഹാബ് കൊടിയത്തൂര്‍, നുസ്‌കി ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മുജീബ്, റിയാദ് മീഡിയ ഫോറം കോര്‍ഡിനേറ്റര്‍ ജലീല്‍ ആലപ്പുഴ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു.
ബത്ഹയിലെ ഇസ്‌ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ട്രഷറര്‍ മുഹമ്മദ് സുല്‍ഫിക്കര്‍ അധ്യക്ഷത വഹിച്ചു.
മെയ് 3ന് റിയാദിലെ തറാഹിദ് ഇസ്തിറാഹ, ദുറത്ത് അല്‍മനാഖ് ഓപ്പണ്‍ ഗ്രൗണ്ട് വേദികളിലായി ലേണ്‍ ദി ഖുര്‍ആന്‍ ദേശീയ സംഗമം നടക്കും.
കേരള ജംഇയ്യത്തുല്‍ ഉലമ സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദവിയ ഡയറക്ടര്‍ ആദില്‍ അത്വീഫ് സ്വലാഹി, ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ സൗദി നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി കബീര്‍ സലഫി പറളി എന്നിവര്‍ പങ്കെടുക്കും. വിവിധ മേഖലയിലെ പ്രമുഖ വ്യക്തിത്വങ്ങളും സംഗമത്തില്‍ പങ്കെടുക്കും
ജിസിസിയിലെ മലയാളികള്‍ക്കിടയിലെ ഏറ്റവും വലിയ ഖുര്‍ആന്‍ സംഗമത്തിന് വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് സംഘടിപ്പിക്കുന്നത്. പ്രചാരണ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം സൗദി അറേബ്യയിലെ മുപ്പതോളം ലേണ്‍ ദി ഖുര്‍ആന്‍ സെന്ററുകളുടെ പ്രവര്‍ത്തനങ്ങളോടെ ആരംഭിക്കും. കെ.എന്‍.എം ഓണ്‍ലൈന്‍ മീഡിയ റിനൈ ടി.വി സാമൂഹ്യ മാധ്യമപ്രചരണത്തിന് നേതൃത്വം കൊടുക്കും.
റിയാദ് ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന പ്രചാരണ ഉദ്ഘാടന ചടങ്ങില്‍ ബഷീര്‍ സ്വലാഹി മുഖ്യ പ്രഭാഷണം നടത്തി. അബ്ദുസ്സലാം ബുസ്താനി, ഫൈസല്‍ കുനിയില്‍, ഇഖ്ബാല്‍ വേങ്ങര, സിഗബത്തുള്ള, മുജീബ് ഒതായി, നാദിര്‍ പാലത്തിങ്ങല്‍, ഷാനവാസ്, മുസ്തഫ മഞ്ചേശ്വരം, സിയാദ് തൃശൂര്‍, ഹമീദ് തലപ്പാടി, മുഹമ്മദ് മാസ്റ്റര്‍, നാജില്‍ തിരൂര്‍, ഫൈസല്‍ എന്നിവര്‍ നല്‍കി.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.