തളിര്‍ക്കുന്ന ജീവിതങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം; മരുഭൂമിയിലെ വേറിട്ട ഇഫ്താര്‍

റിയാദ്: മരുഭൂമിയില്‍ തളിര്‍ക്കുന്ന ജീവിതമാണ് ഇടയന്‍മാരുടേത്. അവരുടെ പ്രതീക്ഷയ്ക്കു കരുത്തു പകരാനും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കാനും മരുഭൂമിയില്‍ ഒരുക്കിയ ഇഫ്താര്‍ സംഗമം വേറിട്ട അനുഭവമായി. കറുത്തവര്‍, വെളുത്തവര്‍, വിവിധ ഭാഷ സംസാരിക്കുന്നവര്‍, വ്യത്യസ്ഥ ഭൂഖണ്ഡങ്ങളിലുളളവര്‍ തുടങ്ങിയവരെല്ലാം ഒരോ പായില്‍ മുഖത്തോടു മുഖം നോക്കിയിരുന്ന് സൗഹൃദത്തിന്റെ മധുരം നുകര്‍ന്ന അനുഭവം സമ്മാനിച്ചത് ഗള്‍ഫ് മലയാളി ഫെഡറേഷന്‍ (ജിഎംഎഫ്) പ്രവര്‍ത്തകരാണ്. ഇടയന്‍മാരോടൊപ്പം ജിഎംഎഫ് പ്രവര്‍ത്തകര്‍ പ്രാര്‍ത്ഥന നിര്‍വഹിക്കുകയും ചെയ്തു.

മരുഭൂമിയില്‍ ആടിനെയും ഒട്ടകങ്ങളെയും മേയ്ക്കുന്ന ഇടയ കേന്ദ്രം കണ്ടെത്തിവ്യത്യസ്ത ഇഫ്താര്‍ സംഗമത്തില്‍ റിയാദിലെ സാമൂഹിക പ്രവര്‍ത്തകരും പങ്കെടുത്തു. ജനദ്രിയ പ്രദേശത്തെ മരുഭൂമിയുടെ ഉള്‍പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇടയന്‍മാരെയാണ് അതിഥികളായി സത്ക്കരിച്ചത്. മരുഭൂമിയിലെ ഇഫ്താര്‍ അനുഭവം നുകരാന്‍ കുടുംബങ്ങളും, കുട്ടികളും, എംബസി ഉദ്യോഗസ്ഥരും മാധ്യമ പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു.

ഇടയന്‍മാര്‍ക്ക് സമ്മാനിക്കാന്‍ സ്ത്രീകളും കുട്ടികളും പ്രത്യേകം ഭക്ഷ്യവസ്തുക്കളും കൊണ്ടുവന്നിരുന്നു. ഇന്ത്യ, സുഡാന്‍, പാകിസ്ഥാന്‍, ബംഗ്ലാദേശ്, യമന്‍, ആഫ്രിക്കന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഇടയന്‍മാരാണ് ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തത്.

സംഗമത്തിന് ജി.സി.സി ചെയര്‍മാന്‍ റാഫി പാങ്ങോട് നേതൃത്വം നല്‍കി. റിയാദ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഷാജി മഠത്തില്‍, സൗദി നാഷണല്‍ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്‍ അസീസ് പവിത്ര, സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോ. ജയചന്ദ്രന്‍ സര്‍, സാഹിത്യകാരന്‍ ജോസഫ് അതിരുങ്കല്‍, ജയന്‍ കൊടുങ്ങല്ലൂര്‍, പുഷ്പരാജ്, സലിം മാഹി, നിഹാസ്, നാഷണല്‍ കോഡിനേറ്റര്‍ രാജു പാലക്കാട്, സൗദി നാഷണല്‍ കമ്മറ്റി സെക്രട്ടറി ഹരികൃഷ്ണന്‍, സലിം ആര്‍ത്തിയില്‍, സെന്‍ട്രല്‍ കോര്‍ഡിനേറ്റര്‍ കോയ സാഹിബ്, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ മജീദ് ചിങ്ങോലി, സെന്‍ട്രല്‍ സെക്രട്ടറി സുബൈര്‍ കുമ്മിള്‍, നസീര്‍ കുന്നില്‍, സെന്‍ട്രല്‍ സെക്രട്ടറി സജീര്‍ ചിതറ,

സെന്‍ട്രല്‍ സെക്രട്ടറി ഷെഫീന, മുന്ന, റീന, കമര്‍ ബാനു, സുഹറ ബീവി, ഹിബ അബ്ദുല്‍സലാം, ബൈജു കുമ്മിള്‍, മുഹമ്മദ് വാസിം, ഷംസു മള്‍ബറീസ്, നിഷാദ്, ഷാനവാസ് വെമ്പിളി, സെന്‍ട്രല്‍ ട്രെഷര്‍ ഷാജഹാന്‍ കാഞ്ഞിരപ്പള്ളി, സുധീര്‍ പാലക്കാട്, അബ്ദുല്‍സലാം, ഷൈല മജീദ്, നിതഹരികൃഷ്ണന്‍, കുഞ്ഞുമുഹമ്മദ് എന്‍ജിനീയര്‍ നൂറുദ്ദീന്‍, നബീല്‍ മുഹമ്മദ് എന്നിവര്‍ നേതൃത്വം നല്‍കി. സുഡാന്‍ പൗരന്‍മാരായ മുഹമ്മദ് സിദ്ദീഖ്, അഹമ്മദ്, അബ്ദുറഹ്മാന്‍. സുലൈമാന്‍ തുടങ്ങിയവരും സന്നിഹിതരായിരുന്നു.

സൗദിടൈംസിലേക്കുളള വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ അയക്കുക.
വാര്‍ത്തകളും വിശേഷങ്ങളും വാട്‌സ് ആപ്പില്‍ ലഭിക്കാന്‍ ലിങ്ക് ക്ലിക് ചെയ്ത് അംഗമാവുക. https://chat.whatsapp.com/EADj6KCAYyMKJ2ZEJDAKBF

Leave a Reply