Sauditimesonline

RESCUE
മരണത്തിന്റെ മുനമ്പില്‍ നിന്ന് ജീവിതത്തിന്റെ കരങ്ങളിലേക്ക്: നടുറോഡില്‍ അത്ഭുത രക്ഷാദൗത്യം

ഹായില്‍ ഐ.സി.എഫ് മെഡിക്കല്‍ ക്യാമ്പ്

ഹായില്‍: ഐ.സി.എഫ് ഹായില്‍ സെന്‍ട്രല്‍ കമ്മിറ്റിയും അല്‍നൂര്‍ ആശുപത്രിയും സംയുക്തമായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. വൈകീട്ട് 4 മുതല്‍ രാത്രി 10 വരെ അല്‍ നൂര്‍ ആശുപത്രി ആഡിറ്റോറിയത്തിലായിരുന്നു ക്യാമ്പ്. വിദഗ്ദ ഡോക്ടര്‍മാരുടെ സേവനം, ലാബ് പരിശോധന, ആരോഗ്യ ബോധവല്‍ക്കരണ ക്ലാസ് എന്നിവ നടന്നു.

അല്‍നുര്‍ അഡ്മിന്‍ മാനേജര്‍ അഹമ്മദ് അല്‍ തുറൈഫ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് സെന്‍ട്രല്‍ പ്രസിഡന്‍ന്റ് ബഷീര്‍ സഅദി കിന്നിംഗാര്‍ അധ്യക്ഷ്യത വഹിച്ചു. ഡോ. അഹ്മ്മദ് സല്‍മാന്‍, ഡോ. ഗോപിനാഥ്, ഇബ്രാഹിം സഖാഫി, അജ്മല്‍ അല്‍ നൂര്‍, ബഷീര്‍ നെല്ലളം, അബ്ദുസലാം റഷാദി, മുനീര്‍ സഖാഫി എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. അഫ്‌സല്‍ കായംകുളം സ്വാഗതവും അബ്ദുല്‍ സലാം സഅദി നന്ദിയും പറഞ്ഞു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top