Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സുസജ്ജരായി സുരക്ഷാ ഭടന്‍മാര്‍; തീര്‍ഥാടകര്‍ നാളെ മിനയിലേക്ക്

ഹജ് കര്‍മത്തിനുളള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കി വിശുദ്ധ മക്ക. അഷ്ട ദിക്കുകളില്‍ നിന്നെത്തിയ വിശ്വാസി സമൂഹത്തിന് ആവശ്യമായ മുഴുവന്‍ സൗകര്യങ്ങളും സുസജ്ജമാണ്. കൊവിഡ് മഹാമാരി പ്രതിസന്ധി സൃഷ്ടിച്ച സാഹചര്യത്തില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളില്‍ രാജ്യത്തിന് പുറത്തുളള തീര്‍ഥാടകര്‍ക്ക് അനുമതി ലഭിച്ചിരുന്നില്ല. ഈ വര്‍ഷം 10 ലക്ഷം തീര്‍ഥാടകരാണ് വിവിധ രാജ്യങ്ങളില്‍ നിന്ന് ഹജ് നിര്‍വഹിക്കുന്നത്.

പഴുതടച്ച സുരക്ഷാ സംവിധാനങ്ങളാണ് ഹജിന്റെ ഭാഗമായി ഒരുക്കിയിട്ടുളളത്. ഹജ് തയ്യാറെടുപ്പുകള്‍ക്ക് ശക്തി പകരാന്‍ വിവിധ സുരക്ഷാ സേനയിലെ ഭടന്‍മാരുടെ കരുത്തുറ്റ പ്രകടനം കഴിഞ്ഞ ദിവസം മക്കയില്‍ അരങ്ങേറി. അതിശയിപ്പിക്കുന്ന അഭ്യാസ പ്രകടനങ്ങളും സൈനിക ശക്തിയുടെ പ്രകമ്പനം കൊളളിച്ച ചുവടുവെപ്പുകളുമാണ് പരേഡിനെ ശ്രദ്ധേയമാക്കിയത്. മക്കയിലേക്കുളള പ്രവേശന കവാടങ്ങളില്‍ സൂക്ഷ്മമായ പരിശോധനകളാണ് നടക്കുന്നത്. ഹജിന്റെ വിവിധ കര്‍മങ്ങള്‍ നടക്കുന്ന സ്ഥലങ്ങളില്‍ സുരക്ഷാ ഭടന്‍മാരുടെ സേവനം ലഭ്യമാണ്. മസ്ജിദുല്‍ഹറമിലും പരിസര പ്രദേശങ്ങളിലും സുരക്ഷ സേനയെ വിന്യസിച്ചിട്ടുണ്ട്.

കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച 65 വയസില്‍ താഴെ പ്രായമുളളവര്‍ക്കാണ് ഈ വര്‍ഷം ഹജ് നിര്‍വഹിക്കാന്‍ അവസരം. ജൂലൈ 6ന് രാത്രിയില്‍ തീര്‍ഥാടകര്‍ മിന താഴ്‌വരയിലേക്ക് യാത്രയാകുന്നതോടെ ഹജ് കര്‍മങ്ങള്‍ക്ക് തുടക്കമാകും.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top