റിയാദ്: സൗദിയില്‍ രണ്ട് വനിതകള്‍ക്ക് ഉന്നത പദവി നല്‍കി ഭരണാധികാരി സല്‍മാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. ടൂറിസം ഡെപ്യൂട്ടി മന്ത്രിയായി പ്രിന്‍സസ് ഹൈഫ ബിന്‍ത് മുഹമ്മദിനെ നിയമിച്ചു. മന്ത്രിസഭാ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി ഷിഹാന അല്‍ സാസിനും നിയമനം നല്‍കി. രാജ്യത്ത് അഭിഭാഷകയായി എന്റോള്‍ ചെയ്ത ആദ്യ വനിതകളില്‍ ഒരാളാണ് ഷിഹാന. നേരത്തെ പബ്ലിക് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ടില്‍ ജനറല്‍ കൗണ്‍സിലറായി സേവനം അനുഷ്ടിച്ചിരുന്നു.
പ്രിന്‍സ് അബ്ദുള്‍റഹ്മാന്‍ ബിന്‍ മുഹമ്മദിനെ റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവായി നിയമിച്ചു.
ഡോ. ബന്ദര്‍ ബിന്‍ ഉബൈദ് റഷീദിന് കിരീടാവകാശി പ്രിന്‍സ് മുഹമ്മദ് ബിന്‍ സല്‍മാന്റെ സെക്രട്ടറിയുടെ അധിക ചുമതല നല്‍കി.
സെന്‍ട്രല്‍ ബാങ്ക് നിക്ഷേപം, ഗവേഷണം എന്നിവയുടെ ചുമതലയുളള ഡെപ്യൂട്ടി ഗവര്‍ണറായി അയ്മാന്‍ ബിന്‍ മുഹമ്മദ് അല്‍ സയാരിക്ക് നിയമനം നല്‍കി. ഡോ. ഖാലിദ് ബിന്‍ വാലിദ് അല്‍ദാഹറയാണ് കേന്ദ്ര ബാങ്കിന്റെ സാങ്കേതിക വിദ്യയുടെ ചുമതലയുളള പുതിയ ഡെപ്യൂട്ടി ഗവര്‍ണര്‍. ഗതാഗ തം, മുനിസിപ്പല്‍-നഗരകാര്യം, ആരോഗ്യം, എന്നീ മന്ത്രാലയങ്ങളില്‍ പുതിയ ഡപ്യട്ടി മന്ത്രിമാരെയും നിയമിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.