റിയാദ്: ഗള്‍ഫ് രാജ്യങ്ങളിലെ ആതുര സേവന രംഗത്ത് പ്രവാസി സമൂഹത്തിന് തണലായിമാറിയ മലയാളി വ്യവസായി മുഹമ്മദ് ഷാജി അരിപ്രക്ക് യുഎഇ സര്‍ക്കാര്‍ ഗോള്‍ഡന്‍ വിസ സമ്മാനിച്ചു. നിക്ഷേപകരുടെ കാറ്റഗറിയിലാണ് ഗോള്‍ഡന്‍ വിസ. ദുബൈ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റസിഡന്‍സി ആന്റ് ഫോറിന്‍ അഫയേഴ്‌സ് മാനേജര്‍ ഖാലിദ് സെയ്ദ് അല്‍ അലിയില്‍ വിസ സമ്മാനിച്ചു. യുഎഇയില്‍ മെഡിക്കല്‍ ക്ലിനിക്കുകളും ഫാര്‍മസികളും സ്ഥാപിച്ച് രാജ്യത്ത് നിക്ഷേപം നടത്തിയതിനുളള അംഗീകാരം കൂടിയാണിത്.
കൂടുതല്‍ നിക്ഷേപങ്ങള്‍ക്കൊപ്പം കൂടുതല്‍ മലയാളികള്‍ക്ക് തൊഴില്‍ ലഭ്യമാക്കാനും യുഎഇയുടെ അംഗീകാരം സഹായിക്കുമെന്ന് ഷാജി അരിപ്ര പറഞ്ഞു. ജിസിസിയിലെയും ലോക രാജ്യങ്ങള്‍ക്കിടയിലെയും സുപ്രധാന രാജ്യമാണ് യുഎഇ. അതുകൊണ്ടുതന്നെ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്താനുളള സര്‍ക്കാര്‍ ശ്രമങ്ങളെ പിന്തുണക്കാന്‍ ഇപ്പോള്‍ ലഭിച്ച അവസരം പ്രയോജനപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയില്‍ ഗള്‍ഫ് നാടുകളില്‍ പ്രവാസി സമൂഹം വലിയ പ്രതിസന്ധികള്‍ അഭിമുഖീകരിച്ച കാലമുണ്ടായിരുന്നു. അന്ന് ആതുരശുശ്രൂഷക്ക് മാനവിക മുഖം നല്‍കിയ ഷിഫാ അല്‍ ജസീറാ സ്ഥാപകന്‍ ഡോ. കെ ടി റബീഉല്ലയുടെ മാര്‍ഗനിര്‍ദേശങ്ങളാണ് നേട്ടങ്ങള്‍ക്ക് കരുത്ത് പകരുന്നത്. അദ്ദേവുമായി കൂടിയാലോചിച്ച് യുഎഇയിലെ കൂടുതല്‍ പദ്ധതികള്‍ ഉടന്‍ പ്രഖ്യാപിക്കും.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.