റിയാദ്: സൗദിയില്‍ 24 മണിക്കൂറിനിടെ 7,400 പലചരക്ക് വ്യാപാര കേന്ദ്രങ്ങളില്‍ പരിശോധന നടത്തിയതായി വാണിജ്യ മന്ത്രാലയം. കൃത്രിമ വിലക്കയറ്റം തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് പരിശോനയെന്ന് മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തെ മുഴുവന്‍ പ്രവിശ്യകളിലും വാണിജ്യ മന്ത്രാലയം ഉദ്യോഗസ്ഥര്‍ പരിശോധന തുടരുകയാണ്. അവശ്യ വസ്തുക്കള്‍ വിതരണം ചെയ്യുന്ന സ്‌റ്റോറുകളിലും മിന്നല്‍ പരിശോധന നടത്തുന്നുണ്ട്. ആഗോള വിപണിയില്‍ ഉണ്ടായ വിലക്കയറ്റം രാജ്യത്തും പ്രതിഫലിച്ചതായി കഴിഞ്ഞ ദിവസം വാണിജ്യ മന്ത്രി ഡോ. മാജിദ് അല്‍ ഖസബി പറഞ്ഞിരുന്നു.
ദൈനദിനം ഉപയോഗിക്കുന്ന 217 ഭക്ഷ്യ ഉല്‍പന്നങ്ങളുടെ പട്ടിക തയ്യാറാക്കിയിട്ടുണ്ട്. ഇതിന്റെ വില അയല്‍ രാജ്യങ്ങളിലെ വിലയുമായി താരതമ്യം ചെയ്യും. വിതരണം, ഡിമാന്‍ഡ് എന്നിവയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ സംബന്ധിച്ച് വിശകലനവും ചെയ്യുന്നുണ്ട്. രാജ്യത്തിന്റെ എല്ലാ പ്രവേിശ്യകളിലും വില നിരീക്ഷിക്കുന്നുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
കൃത്രിമ വിലക്കയറ്റംം തടയുക, ഉല്‍പ്പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക, വിതരണക്കാരില്‍ മത്സര ക്ഷമത വര്‍ധിപ്പിക്കുക, ബദല്‍ ഉല്‍പ്പന്നങ്ങളുടെ ലഭ്യമാക്കുക, എന്നിവ പ്രായോഗികമായി നടപ്പിലാക്കുന്നതിന് പരിശോധന തുടരുകയാണെന്നും മന്ത്രാലയ അറിയിച്ചു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.