റിയാദ്: കേളി കലാസാംസ്‌കാരിക വേദി പതിനൊന്നാമത് കേന്ദ്ര സമ്മേളനത്തോടനുബന്ധിച്ചു നടക്കുന്ന ആറാമത് അസീസിയ ഏരിയ സമ്മേളനത്തിന്റെ ലോഗോ പ്രകാശനം ചെയ്തു. അസീസിയ മനാഹ് യൂണിറ്റ് പരിധിയില്‍ നടന്ന പ്രകാശന ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ റഫീഖ് അരിപ്ര അധ്യക്ഷത വഹിച്ചു.
രക്ഷാധികാരി സമിതി അംഗം സുരേന്ദ്രന്‍ കൂട്ടായി, ഏരിയ രക്ഷാധികാരി സെക്രട്ടറി ഹസ്സന്‍ പുന്നയൂര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സംഘാടക സമിതി കണ്‍വീനര്‍ ഷാജി റസാഖ് ലോഗോ പ്രകാശനം നിര്‍വഹിച്ചു. ഏരിയ രക്ഷാധികാരി സമിതി അംഗങ്ങളായ ലജീഷ്, സുഭാഷ് എന്നിവവര്‍ ചടങ്ങില്‍ പങ്കെടുത്തു.
ഏരിയ സമ്മേളനത്തിന്റെ ഭാഗമായി റിയാദിലെ പ്രമുഖ ടീമുകളെ പങ്കെടുപ്പിച്ച് ജൂലൈ 14ന് ഏകദിന സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റ്, ജൂലൈ 22 ന് ആനുകാലിക വിഷയത്തില്‍ സെമിനാര്‍ എന്നിവ സംഘടിപ്പിക്കും. പ്രവാസികള്‍ക്കായി നോര്‍ക്കാ റെജിസ്‌ട്രേഷനും നടത്തും. ഏരിയ ആക്ടിങ് സെക്രട്ടറി സുധീര്‍ സ്വാഗതവും ജോയിന്റ് കണ്‍വീനര്‍ ലജീഷ് നന്ദിയും പറഞ്ഞു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.