Sauditimesonline

aryadan
നിലമ്പൂര്‍ സെമിഫൈനല്‍ ആധികാരിക ജയമെന്ന് സൗദി കെഎംസിസി

സൗദിയില്‍ പൊടിക്കാറ്റ്; വരും ദിവസങ്ങളിലും സാധ്യത

റിയാദ്: സൗദിയില വിവിധ പ്രവിശ്യകളില്‍ ശക്തമായ പൊടിക്കാറ്റ് ജനജീവിതത്തെ ബാധിച്ചു. വരും ദിവസങ്ങളില്‍ പൊടിക്കാറ്റ് തുടരാന്‍ താധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അതേസമയം, അലര്‍ജി, ശ്വാസതടസ്സം തുടങ്ങിയ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ജസാന്‍ മേഖലയിലാണ് ഏറ്റവും കൂടുതല്‍ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. പല പ്രവിശ്യകളിലും അന്തരീക്ഷം പൊടിപടലം നിറഞ്ഞു. ഇതു കാഴ്ച മറച്ചതിനാല്‍ റോഡ് ഗതാഗതത്തെയും ബാധിച്ചു.

ഫറസാന്‍ ദ്വീപ്, ബെയ്ഷ്, ദര്‍ബ്, ഹര്‍സ്, അല്‍ഹാരിദ, അല്‍അര്‍ദ, അല്‍ദായര്‍, അയ്ദാബി, ഹറൂബ്, ഫിഫ, ദാമദ്, സബ്യ, അബു ആരിഷ്, ഉഹുദ് അല്‍ മുസാരിഹ, സ്വാമിത, തുവാല്‍, തീരപ്രദേശങ്ങള്‍, ഹൈവേകള്‍ എന്നിവിടങ്ങളിലാണ് പ്രധാനമായും പൊടിക്കാറ്റ് അനുഭവപ്പെട്ടത്.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top