റിയാദ്: വാണിജ്യ രംഗത്ത് വഞ്ചന നടത്തിയതിന് ആറു ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 11 പേരെ ദമാം ക്രിമിനല്‍ കോടതി ശിക്ഷിച്ചതായി വാണിജ്യ മന്ത്രാലയം. ഇന്ത്യക്കാര്‍ക്കു പുറമെ സൗദി പൗരനും നാലു ബംഗ്ലാദേശുകാരും ശിക്ഷ ലഭിച്ചവരില്‍ ഉള്‍പ്പെടും. ദമ്മാം ഖത്തീഫില്‍ അനധികൃതമായി ഹുക്ക പുകയില നിര്‍മാണ സ്ഥാപനം നടത്തുക, കാലാവധി തീര്‍ന്ന ഹുക്ക പുകയില പുതിയ തീയതിി രേഖപ്പെടുത്തി വില്‍പന നടത്തുക എന്നീ കുറ്റകൃത്യങ്ങള്‍ക്കാണ് കോടതി ശിക്ഷിച്ചത്.
ഇന്ത്യക്കാരായ മുഹമ്മദ് ത്വയ്യിബ് അബ്ദുല്‍മജീദ്, ഷേര്‍ മുഹമ്മദ് ദീന്‍, സയ്യിദ് ഗുലാം ഇമാം, മഹ്ഫൂസ് ഗുലാം ഖാന്‍, മുഹമ്മദ് മന്‍സി, സിര്‍തജ് ഗുലാം സീര്‍ എന്നിവരും ബംഗ്ലാദേശുകാരായ ജഹാംഗീര്‍ അലം തോത്ത, ഫരീദ് അസ്ഗര്‍, സുഹൈല്‍ അഹ്മദ്, ഇസ്മായില്‍ അസ്ഗര്‍ എന്നിവരുമാണ് ശിക്ഷിക്കപ്പെട്ട വിദേശികള്‍. സ്ഥാപനത്തിന്റെ ഉടമ സൗദി പൗരന്‍ അലി ജുംഅ അല്‍അര്‍ബശിനെയും കോടതി ശിക്ഷിച്ചു. സൗദി പൗരന് ഒരു വര്‍ഷം തടവും ഇന്ത്യക്കാര്‍ക്കും ബംഗ്ലാദേശുകാര്‍ക്കും ആറു മാസം വീതം തടവുമാണ് കോടതി വിധിച്ചത്.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.