റിയാദ്: നാട്ടിലേക്ക് മടങ്ങുന്ന റിയാദ് കെഎംസിസി സൈബര്‍ വിങ് ജനറല്‍ സെക്രട്ടറി ഷഫീഖ് കൂടാളിയെ സെന്‍ട്രല്‍ കമ്മിറ്റി ആദരിച്ചു. അപ്പോളൊ ഡിമോറയില്‍ നടന്ന പരിപാടിയില്‍ പ്രസിഡന്റ് സി.പി മുസ്തഫ ഷഫീഖിന് ഉപഹാരം സമ്മാനിച്ചു. ചെയര്‍മാന്‍ അബ്ദുസലാം തൃക്കരിപ്പൂര്‍ അധ്യക്ഷത വഹിച്ചു.
ഓര്‍ഗനൈസിംഗ് സെക്രട്ടറി ജലീല്‍ തിരൂര്‍, നൗഷാദ് ചാക്കീരി, അബ്ദുല്‍ മജീദ് പയ്യന്നൂര്‍, അഡ്വ. അനീര്‍ ബാബു, സിദ്ധീഖ് തുവ്വൂര്‍, ഷാഹിദ് മാസ്റ്റര്‍, മുജീബ് ഉപ്പട, അലി വയനാട്, റസാഖ് വളക്കൈ, ഷംസു പെരുമ്പട്ട, അക്ബര്‍ വേങ്ങാട്ട്, ജസീല മൂസ, ഉസ്മാന്‍ പരീത്, ബാവ താനൂര്‍, ഷൗക്കത്ത് പാലപ്പിള്ളി, മുഹമ്മദ് വേങ്ങര, മുഹമ്മദ് മുസ്തഫ വെളൂരാന്‍, നജീബ് നെല്ലാങ്കണ്ടി, നജീം അഞ്ചല്‍, സുഹൈല്‍ കൊടുവള്ളി, നൗഫല്‍ താനൂര്‍, ഷറഫു വയനാട്, അന്‍വര്‍ വാരം, കെ.എച്ച് മുഹമ്മദ് കുഞ്ഞി, ആശംസ നേര്‍ന്നു. ആക്ടിങ് സെക്രട്ടറി കബീര്‍ വൈലത്തൂര്‍ സ്വാഗതം പറഞ്ഞു. കബീര്‍ കൂടാളി ആദരവിന്റെ നന്ദി പറഞ്ഞു.
റിയാദില്‍ മത, സാമൂഹ്യ, സാംസ്‌കാരിക രംഗത്ത് സജീവമായി പ്രവര്‍ത്തിച്ചിരുന്ന ഷഫീഖ് കെഎംസിസി സൈബര്‍ വിങ്ങിന്റെ പ്രവര്‍ത്തന രംഗത്തും സെന്‍ട്രല്‍ കമ്മിറ്റിയുടെയും കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും പ്രവര്‍ത്തനങ്ങളിലും നേതൃപരമായ പങ്ക് വഹിച്ചിരുന്നു.
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.