
റിയാദ്: പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന കേളി മജ്മ യൂണിറ്റ് ജോയിന്റ് സെക്രട്ടറി നസീമിന് സഹപ്രവര്‍ത്തകര്‍ യാത്രയയപ്പ് നല്‍കി. യാത്രയയപ്പ് ചടങ്ങില്‍ യൂണിറ്റ് പ്രസിഡന്റ് പ്രതീഷ് പുഷ്പന്‍ അധ്യക്ഷത വഹിച്ചു.

കേളി മലാസ് ഏരിയ സെക്രട്ടറി സജിത്ത് കെ പി, യൂണിറ്റ് വൈസ് പ്രസിഡന്റ് അനീസ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായ സുനില്‍, മജീഷ്, നിസാമുദീന്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി സിറാജ്, യൂണിറ്റ് മെമ്പര്‍മാരായ അബ്ദുല്‍ റഷീദ്, രജീഷ്, മന്‍സൂര്‍, ഷബീര്‍, ഷൗക്കത്ത് എന്നിവര്‍ ചടങ്ങിന് നേതൃത്വം നല്‍കി. യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി എസ് സന്ദീപ് കുമാര്‍ നസീമിന് കൈമാറി. കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ നസീം അഞ്ചു വര്‍ഷമായി മജ്മയില്‍ ഹൗസ് െ്രെഡവറായി ജോലി ചെയ്തു വരുന്നു. യാത്രയപ്പിനു നസീം നന്ദിപറഞ്ഞു. സെക്രട്ടറി എസ് സന്ദീപ് കുമാര്‍ സ്വാഗതം പറഞ്ഞു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





