റിയാദ്: സൗദി അറേബ്യയിലെ പടിഞ്ഞാറന്‍ പ്രവിശ്യയില്‍ മഴ കനത്ത സാഹചര്യത്തില്‍ മേഖലയിലെ വിദ്യാലയങ്ങള്‍ക്ക് ഒക്ടോബര്‍ 29ന് വിദ്യാഭ്യാസ മന്ത്രാലയം അവധി പ്രഖ്യാപിച്ചു. ജിദ്ദ, റാബിഖ്, ഖുലൈസ് എന്നിവടങ്ങളിലെ സ്കൂളുകള്‍ക്ക് നേരത്തെ അവധി നല്‍കിയിരുന്നു. ഇതിന് പുറമെയാണ് മക്ക, ഖുന്‍ഫുദ എന്നിവിടങ്ങളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി നല്കി. ഇവിടങ്ങളില്‍ ‘മദ്റസത്തി’ ആപ്പ് വഴി ക്ലാസ് നടക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
മക്ക, ജിദ്ദ എന്നിവടങ്ങളില്‍ ശക്തമായ മഴ പെയ്യുമെന്ന് കാലാവസ്ഥ നിരീക്ഷണ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ജിദ്ദ യൂനിവേഴ്സിറ്റിയും ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്സിറ്റിയും നാളെ അവധി പ്രഖ്യാപിച്ചു. ജുമൂം, ബഹ്റ, അല്‍കാമില്‍ എന്നിവിടങ്ങളിലെ സ്കൂളുകള്‍ക്ക് മക്ക വിദ്യാഭ്യാസ ഡയറക്ടറേറ്റും ഖുന്ഫുദയിലെ സ്കൂളുകള്‍ക്ക് ഖുന്‍ഫുദ വിദ്യാഭ്യാസ ഡയറക്ടറേറ്റും അവധി പ്രഖ്യാപിച്ചു.
വാര്‍ത്തകള്‍ വാട്സ്ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






