
ജിദ്ദ: കേരളത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി പ്രവാസി ഹൗസ് ക്യാമ്പയിനും കോള്‍ ക്യാമ്പയിനും സംഘടിപ്പിക്കാന്‍ ജിദ്ദ മലപ്പുറം ജില്ല കെഎംസിസി പ്രവര്‍ത്തക സമിതി യോഗം തീരുമാനിച്ചു. ഇത് വിജയിപ്പിക്കാന്‍ മണ്ഡലം, പഞ്ചായത്ത് കമ്മറ്റികള്‍ക്ക് നിര്‍ദേശം നല്‍കി. ജില്ല കമ്മിറ്റി സംഘടിപ്പിച്ച ‘ഇന്‍തിഖാബ്-2025’ മികച്ച പരിപാടിനയായിരുന്നു എന്നും യോഗം വിലയിരുത്തി.

ശറഫിയ്യ ഹോട്ടലില്‍ നടന്ന യോഗത്തില്‍ ജില്ല പ്രസിഡന്റ് ഇസ്മയില്‍ മുണ്ടുപറമ്പ് അദ്ധ്യക്ഷത വഹിച്ചു. സെന്‍ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡന്റ് സി. കെ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ഡല്‍ഹി കെഎംസിസി ജനറല്‍ സെക്രട്ടറി ഹലീം എന്‍. കെ ഐക്കരപ്പടി മുഖ്യാഥിതിയായിരുന്നു. സൗദി നാഷണല്‍ കമ്മിറ്റി സെക്രട്ടറി നാസര്‍ വെളിയങ്കോട്, ജിദ്ദ സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ ഇസ്മയില്‍ മുണ്ടക്കുളം, ജനറല്‍ സെക്രട്ടറി വി. പി മുസ്തഫ, നാസര്‍ മച്ചിങ്ങല്‍, ജലാല്‍ തേഞ്ഞിപ്പലം എന്നിവര്‍ സംസാരിച്ചു.

വിവിധ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് മുഹമ്മദലി മുസ്‌ലിയാര്‍ കാപ്പ് (പെരിന്തല്‍മണ്ണ), ഇ. വി നാസര്‍ (വേങ്ങര), മുഹമ്മദ് മുസ്തഫ (തിരൂര്‍), ഷമീം അലി (വള്ളിക്കുന്ന്), സലീം മുണ്ടേരി (നിലമ്പൂര്‍), അന്‍വാറുല്‍ ഹഖ് (കൊണ്ടോട്ടി), ശിഹാബുദ്ദീന്‍ (വണ്ടൂര്‍), സുലൈമാന്‍ കൊടവണ്ടി (മഞ്ചേരി), ഹംദാന്‍ ബാബു എം. പി (കോട്ടക്കല്‍), സാബിര്‍ പാണക്കാട് (മലപ്പുറം), സമദ് മൂര്‍ക്കനാട് (മങ്കട), സമീര്‍ മാങ്ങാട്ടൂര്‍ (തവനൂര്‍), മൊയ്തീന്‍ കുട്ടി കാവനൂര്‍ (ഏറനാട്), റഷീദ് കോഴിക്കോടന്‍ (തിരൂരങ്ങാടി), മഹബൂബ് സി. വി (വളണ്ടിയര്‍ വിംഗ്), സഫീദ ടീച്ചര്‍ (വനിത വിംഗ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ക്യാമ്പ് ഡയറക്ടര്‍ അഷ്‌റഫ് മുല്ലപ്പള്ളി ക്യാമ്പ് പ്രവര്‍ത്തനങ്ങള്‍ വിശദീകരിച്ച് കണക്ക് അവതരിപ്പിച്ചു. അബൂട്ടി പള്ളത്ത് ക്യാമ്പ് കോഡിനേഷന്‍ വിശദീകരിച്ചു. ജനറല്‍ സെക്രട്ടറി നാണി ഇസ്ഹാഖ് മാസ്റ്റര്‍ സ്വാഗതവും ട്രഷറര്‍ ഇല്ല്യാസ് കല്ലിങ്ങല്‍ നന്ദിയും പറഞ്ഞു.
കെ. കെ മുഹമ്മദ്, മുസ്തഫ കോഴിശ്ശേരി, മജീദ് കള്ളിയില്‍, ജാഫര്‍ അത്താണിക്കല്‍, ഉനൈസ്‌കരുമ്പില്‍, നൗഫല്‍ ഉള്ളാടന്‍, മുഹമ്മദ് പെരുമ്പിലായി, സുഹൈല തേറമ്പത്ത്, നാസര്‍ പാക്കത്ത്, ഷാജഹാന്‍ ടി. ടി, മജീദ് അരിപ്ര മങ്കട, മൂസ പട്ടത്ത്, കബീര്‍ മോങ്ങം എന്നിവര്‍സംബന്ധിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






