Sauditimesonline

1 oicc dammam
ഒഐസിസി 'മികവ്- 2026' വിദ്യാഭ്യാസ പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു

വീട്ടമ്മയെ വഞ്ചിച്ച് ഇന്‍ഷുറന്‍സ് തട്ടി; റിയാദിലെ സാമൂഹിക പ്രവര്‍ത്തകനെതിരെ അന്വേഷണം

തിരുവനന്തപുരം: റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗിച്ച് ഇന്‍ഷുറന്‍സ് തുക തട്ടിയെടുത്തതായി പരാതി. ഇതുസംന്ധിച്ച് തിരുവനന്തപുരം കല്ലറയിലെ വീട്ടമ്മ സംസ്ഥാന പൊലീസ് ഹെഡ് ക്വാര്‍ട്ടറിലെ എന്‍ആര്‍ഐ പൊലീസ് സൂപ്രണ്ടിന് പരാതി നല്‍കി. പ്രാഥമിക പരിശോധന നടത്തിയ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ കിളിമാനൂര്‍ പൊലീസിന് കൈമാറി. 45.59 ലക്ഷം ഇന്ത്യന്‍ രൂപയ്ക്കു സമാനമായ റിയാല്‍ തട്ടിയെടുത്തതായാണ് പരാതി. റിയാദില്‍ വാഹനാപകടത്തില്‍ മരിച്ച മകന് കോടതി അനുവദിച്ച മോട്ടോര്‍ ഇന്‍ഷുറന്‍ നഷ്ടപരിഹാരം നല്‍കാതെ വഞ്ചിച്ചതായും പവര്‍ ഓഫ് അറ്റോര്‍ണി ദുരുപയോഗം ചെയ്തതായും പരാതിയില്‍ പറയുന്നു.

2019 സെപ്റ്റംബര്‍ 23ന് റിയാദില്‍ റോഡപകടത്തില്‍ വീട്ടമ്മയുടെ മകന്‍ മരിച്ചു. ഒപ്പം ഉണ്ടായിരുന്ന വീട്ടമ്മയും ഇളയ മകനും ഗുരുതരമായി പരിക്കേറ്റു. സൗദി അറേബ്യയിലെ എംബസി, ഇന്‍ഷുറന്‍സ് മേഖലയില്‍ ജോലി ചെയ്യുന്നവരാണെന്നന്നു കുറ്റാരോപിതനും സുഹൃത്തും അവകാശപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് കുറ്റാരോപിതന്റെ പേരില്‍ 2020 മാര്‍ച്ച് 03ന് പവര്‍ ഓഫ് അറ്റോര്‍ണി നല്‍കി. പിന്നീട് 2021 ആഗസ്ത് 26ന് മറ്റൊരു പവര്‍ ഓഫ് അറ്റോര്‍ണി ഭര്‍ത്താവും കൈമാറി. ഇതിനിടെ കേസ് ‘മാറ്റിവച്ചു’ എന്നും ഇന്‍ഷുറന്‍സ് തുക അനുവദിച്ചിട്ടില്ലെന്നും ആവര്‍ത്തിച്ചു പറഞ്ഞതു പൂര്‍ണ്ണമായും വിശ്വസിക്കുകയായിരുന്നു.

2021 സെപ്തംബര്‍ 22ന് മൂന്നു ലക്ഷം സൗദി റിയാല്‍ അല്‍ സാഗര്‍ ഇന്‍ഷുറന്‍സ് കമ്പനി പവര്‍ ഓഫ് അറ്റോണിയുടെ സൗദിയിലെ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. ഇതു അറിയിച്ചിരുന്നില്ല. ഇതിനു പുറമെ 19,000 റിയാല്‍ കുറ്റാരോപിതന്‍ വാങ്ങിയതായും പരാതിയില്‍ പറയുന്നു.

അതേസമയം, പലപ്പോഴായി 29.9 ലക്ഷം രൂപ വായ്പയാണെന്ന് വിശ്വസിപ്പിച്ച് ബാങ്ക് ട്രാന്‍സ്ഫര്‍ ചയ്തിരുന്നു. ഇതു കഴിഞ്ഞു ബാക്കിയുളള 45,59,000 രൂപ മടക്കി നല്‍കണമെന്നാണ് വീട്ടമ്മയുടെ ആവശ്യം. കുറ്റാരോപിതന്‍ അവധിക്കു നാട്ടിലെത്തിയ സാഹചര്യത്തിലാണ് വഞ്ചന കുറ്റം ആരോപിച്ച് വീട്ടമ്മ പൊലീസിനെ സമീപിച്ചത്. വിദേശത്തേക്ക് രക്ഷപ്പെടുന്നത് തടയണമെന്നും മുഴുവന്‍ നഷ്ടപരിഹാരവും നേടാന്‍ സഹായിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു. സൗദിയില്‍ ഇഖാമയുളള കുറ്റാരോപിതനെതിരെ വഞ്ചനാ കുറ്റത്തിന് എംബസി മുഖേന പരാതി നല്‍കും. ഇതിന് പുറമെ റിയാദ് പൊലീസില്‍ പരാതി നല്‍കാനുളള ഒരുക്കത്തിലാണ് പരാതിക്കാരി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top