
ജിദ്ദ: കലാലയം സാംസ്‌കാരിക വേദി ജിദ്ദ സിറ്റി സോണ്‍ പതിനഞ്ചാമത് സാഹിത്യോത്സവ് സംഘാടക സമിതി രൂപീകരിച്ചു. ഡിസംബര്‍ 26ന് അരങ്ങേറുന്ന പരിപാടിയുടെ വിജയത്തിന് 150 അംഗ സമിതി നിലവില്‍ വന്നു. പ്രചാരണ പോസ്റ്റര്‍ പ്രകാശനവും നടന്നു. യോഗത്തില്‍ ആര്‍എസ്‌സി ജിദ്ദ സിറ്റി സോണ്‍ ഫിനാന്‍സ് സെക്രട്ടറി സിദ്ദീഖ് മുസ്‌ലിയാര്‍ വലിയപറമ്പ് അധ്യക്ഷത വഹിച്ചു. ജാബിര്‍ നഈമി യോഗം ഉദ്ഘാടനം ചെയ്തു.

പ്രവാസി വിദ്യാര്‍ത്ഥി, യുവജനങ്ങളുടെയും കുടുംബങ്ങളുടെയും കലാ, സാഹിത്യ, സാംസ്‌കാരിക, സര്‍ഗാത്മക മികവുകള്‍ അവതരിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമാണ് സാഹിത്യോത്സവ് സംഘടിപ്പിക്കുന്നത്. ജിദ്ദ സിറ്റി സോണിലെ മഹ്ജര്‍, ഷറഫിയ, ബലദ്, ബഹ്‌റ, സുലൈമാനിയ, ഖുമ്ര സെക്ടറുകളില്‍ നിന്ന് വിജയികളായ ബഡ്‌സ്, കിഡ്‌സ്, പ്രൈമറി, ജൂനിയര്‍, സെക്കന്ററി, സീനിയര്‍ വിഭാഗങ്ങളില്‍ 300 പ്രതിഭകള്‍ മത്സരത്തില്‍ മാറ്റരക്കും.

സാഹിത്യോത്സവിന്റെ ഭാഗമായി ‘സ്‌നേഹോത്സവ്’ എന്ന പ്രത്യേക പരിചരണം ആവശ്യമുളള കുട്ടികളുടെ സര്‍ഗ വാസനകള്‍ പൊതുവേദികളിലേക്കെത്തിക്കാന്‍ അവസരമൊരുക്കും. തൊഴില്‍പരമായ തിരക്കുകളെ തുടര്‍ന്നു പൊതുപരിപാടികളില്‍ സജീവമാകാന്‍ കഴിയാത്ത കലാഹൃദയങ്ങള്‍ക്കായി ‘കലോത്സാഹം’, സ്ത്രീകളുടെ ചിന്തകള്‍ക്കും അനുഭവങ്ങള്‍ക്കും പങ്കുവെക്കലുകള്‍ക്കുമായി ‘ഒരിടത്ത്’ എന്ന പേരില്‍ വനിത സംഗമങ്ങളും നടക്കും.
ഉസ്മാന്‍ മറ്റത്തൂര്‍ സംഘാടകസമിതി ഭാരവാഹികളെ പ്രഖ്യാപിച്ചു. അബു മിസ്ബാഹ് ഐക്കരപ്പടി (ചെയര്‍മാന്‍), യാസര്‍ അറഫാത് എ ആര്‍ നഗര്‍ (ജനറല്‍ കണ്‍വീനര്‍). മറ്റു കണ്‍വീനര്‍മാര്‍ ഇര്‍ഷാദ് കടമ്പോട്ട്, ഖലീല്‍ കൊളപ്പുറം, സുജീര്‍ പുത്തന്‍പള്ളി, സ്വാദിഖ് ചാലിയാര്‍, യാസര്‍ ഇന്ത്യനൂര്‍, ഹനീഫ ബെര്‍ക്ക, ബഷീര്‍ തൃപ്രയാര്‍, അബൂബകര്‍, റസാഖ് എടവണ്ണപ്പാറ. ഷമീര്‍ കുന്നത്ത് സ്വാഗതം പറഞ്ഞു. യൂണിറ്റ് മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്യാനും കൂടുതല്‍ വിവരങ്ങള്‍ക്കും 0597384123,0530988545 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണമെന്ന് സംഘാടകര്‍ അറിയിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.





