Sauditimesonline

riyadh-indian-embassy
ഇറാന്‍ ആക്രമണം: റിയാദില്‍ ഇന്ത്യന്‍ പൗരന്‍ കൊല്ലപ്പെട്ടതായി എംബസി സ്ഥിരീകരിച്ചു

ദുരിതം നേരിടുന്നത് 200 ദശലക്ഷത്തിലധികം ജനങ്ങള്‍

റിയാദ്: രണ്ടാമത് അന്താരാഷ്ട്ര മാനവിക സമ്മേളനം സമാപിച്ചു. ലോകത്ത് 200 ദശലക്ഷത്തിലധികം ജനങ്ങള്‍ വിവിധ തരത്തിലുളള പ്രതിസന്ധികളെ അഭിമുഖീകരിക്കുന്നുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതു പരിഹരിക്കാന്‍ സാധ്യമായ മുഴുവന്‍ സ്രോതസ്സുകളും പ്രയോജനപ്പെടുത്തണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. റിയാദ് കിംഗ് സല്‍മാന്‍ ഹ്യൂമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്റര്‍ യുഎന്നുമായി സഹകരിച്ചാണ് മാനവിക സമ്മേളനം സംഘടിപ്പിച്ചത്.

പ്രകൃതിദുരന്തങ്ങളിലും സംഘര്‍ഷങ്ങളിലും ഇരകളാകുന്നവരുടെ സംരക്ഷണം ലോകം നേരിടുന്ന വെല്ലുവിളിയാണ്. 200 ദശലക്ഷത്തിലധികം ആളുകള്‍ മാനുഷിക പ്രതിസന്ധിയെ നേരിടുന്നു. 70 ദശലക്ഷത്തിലധികം പേര്‍ വിവിധ തരത്തിലുള്ള പ്രതിസന്ധിയില്‍ നിന്ന് ഒളിച്ചോടുകയാണ്. അതുകൊണ്ടുതന്നെ അപകടസാധ്യതകളും ഭീഷണികളും കുറയ്ക്കുന്നതിന് ലഭ്യമായ മുഴുവന്‍ ശേഷിയും പ്രയോജനപ്പെടുത്തണമെന്ന് മാനവിക സമ്മേളനം ആവശ്യപ്പെട്ടു.

സാംക്രമികരോഗങ്ങള്‍ 70 ശതമാനവും ദുര്‍ബല പ്രദേശങ്ങളിലുളളവരെയാണ് ബാധിക്കുന്നത്. ശരിയായ ആരോഗ്യ പരിചരണം ലഭ്യമാക്കാന്‍ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കഴിയുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ ഇബ്രാഹി സോസ് ഫാള്‍ പറഞ്ഞു.

രണ്ട് ദിവസം നീണ്ടുനിന്ന സമ്മേളനത്തില്‍ അഞ്ച് പാനല്‍ ചര്‍ച്ച ഉള്‍പ്പെടെ നിരവധി സെഷനുകള്‍ നടന്നു. ജോര്‍ജ് ടൗണ്‍ സ്ട്രാറ്റജി ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡേവിഡ് ഹാര്‍ഡന്‍, ഇന്റര്‍നാഷണല്‍ മെഡിക്കല്‍ കോര്‍പറേഷന്‍ സീനിയര്‍ ഡയറക്ടര്‍ ബോഗ്ദാന്‍ ഡുമിത്രു, യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് ഇന്റര്‍നാഷണല്‍ ഡവലപ്‌മെന്റ് ഏജന്‍സി ഡയറക്ടര്‍ ട്രേ ഹിക്‌സ്, സ്വീഡിഷ് വിദേശകാര്യ മന്ത്രാലയത്തിലെ മാനുഷിക കാര്യ വകുപ്പ് തലവന്‍ കാള്‍ സ്‌കമൗ എന്നിവര്‍ പങ്കെടുത്തു.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top