Sauditimesonline

UDF
കെ.എം.സി.സി കാസര്‍കോട് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍

പ്രവാസികളോടുള്ള നിഷേധാത്മക നിലപാട് അവസാനിപ്പിക്കണം: ഐ സി എഫ്

റിയാദ്: മഹാമാരിയുടെദുരന്ത മുഖത്ത് വിറങ്ങലിച്ചു നില്‍ക്കുന്ന പ്രവാസികളെപ്രഖ്യാപനങ്ങള്‍ കൊണ്ട് പരിഹസിക്കുന്ന കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ നിഷേധാത്മക നിലാപാടുതിരുത്തണമെന്ന് ഐ സി എഫ്. പ്രവാസികള്‍ക്ക് കൈത്താങ്ങായി നില്‍ക്കേണ്ട ഇന്ത്യന്‍ എംബസിപ്രതീക്ഷകള്‍കൊത്ത് ഉയര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും ഐ സി എഫ് സൗദി സെന്‍ട്രല്‍ പ്രൊവിന്‍സ് സംഘടിപ്പിച്ച ഓണ്‍ലൈന്‍ ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു.ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ക്വറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കുക, പ്രവാസികള്‍ക്ക് സൗജന്യ ആംബുലന്‍സ് സംവിധാനം ഉറപ്പ് വരുത്തുക, മെഡിക്കല്‍ സംഘത്തിന്റെ ഉപദേശങ്ങള്‍ ലഭ്യമാക്കുക, ഇന്ത്യന്‍ കമ്മ്യുണിറ്റി വെല്‍ഫെയര്‍ഫണ്ട്ഉപയോഗപ്പെടുത്തുക,നിസ്സഹായരായപ്രവാസികള്‍ സഹായത്തിനുസന്നദ്ധ പ്രവര്‍ത്തകരെ വിളിക്കുന്നതിന് പകരം എംബസ്സി ഉദ്യോഗസ്ഥരെ വിളിച്ചാല്‍ സഹായം ലഭ്യമാകുന്നഅവസ്ഥ ഒരുക്കുക, അടിയന്തിരമായി നാടണയാന്‍ആഗ്രഹിക്കുന്നവര്‍ക്ക് സൗകര്യങ്ങള്‍ചെയ്യുക, ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ കുട്ടികള്‍ക്ക് ഫീസ് അടക്കാന്‍ സാവകാശം നല്‍കുക, നാട്ടില്‍ പ്രയാസപ്പെടുന്നപ്രവാസി കുടുംബങ്ങള്‍ക്ക്ക്ഷേമനിധിഅംഗങ്ങള്‍ അല്ലെങ്കിലും സഹായ വിതരണം ചെയ്യുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉള്‍കൊള്ളുന്ന നിവേദനം ഇന്ത്യന്‍ എംബസ്സിക്കുംകേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കും സമര്‍പ്പിക്കണമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

ശകീബ് കൊളക്കാടന്‍ ചര്‍ച്ച ഉദ്ഘടനം ചെയ്തു, നജിംകൊച്ചുകലുങ്ക്, സുലൈമാന്‍ ഊരകം, ലുഖ്മാന്‍ വിളത്തൂര്‍, നൗഫല്‍ പാലക്കാടന്‍, ജയന്‍ കൊടുങ്ങല്ലൂര്‍, അഷ്‌റഫ്വടക്കേവിള,ഇസ്മായില്‍ എരുമേലി, അബുസാലിഹ്മുസ്‌ലിയാര്‍, അശ്‌റഫ്കുറ്റിയില്‍എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.ബഷീര്‍ മാസ്റ്റര്‍ നാദാപുരം ചര്‍ച്ച നിയന്ത്രിച്ചു. അബ്ദുള്‍നാസര്‍ അഹ്‌സനി, ഫൈസല്‍ മമ്പാട്, ലുക്മാന്‍ പാഴൂര്‍, അബ്ദുള്‍റഹ്മാന്‍ കുറുകത്താണി എന്നിവര്‍നേതൃത്വംനല്‍കി. അബ്ദുള്‍റഹീം കോട്ടക്കല്‍ സ്വാഗതവുംമുജീബ് റഹ്മാന്‍ കാലടി നന്ദിയും പറഞ്ഞു

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top