Sauditimesonline

prince and modi
സൗദിക്ക് ഇന്ത്യയുടെ ഐക്യദാര്‍ഢ്യം; ഫോണില്‍ വിളിച്ച് പ്രധാനമന്ത്രി മോദി

സൗദിയില്‍ 13,500 നിയമ ലംഘകര്‍ പിടിയില്‍

റിയാദ്: സൗദി അറേബ്യയില്‍ ഒരാഴ്ചക്കിടെ 13,500 നിയമ ലംഘകരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം. താമസ, തൊഴില്‍ നിയമ ലംഘനം നടത്തിയവരാണ് പിടിയിലായത്. അനധികൃതമായി അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചവരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് മന്ത്രാലയം അറിയിച്ചു.

നിയമ ലംഘകരെ കണ്ടെത്താന്‍ രാജ്യത്തെ 13 പ്രവിശ്യകളിലും പരിശോധനകള്‍ തുടരുകയാണ്. ജൂണ്‍ 23 മുതല്‍ 29 വരെ നടന്ന പരിശോധനകളില്‍ 13511 നിയമ ലംഘകരാണ് അറസ്റ്റിലായത്. താമസാനുമതി രേഖയായ ഇഖാമ കാലാവധി കഴിഞ്ഞ 8,073 പേരെ കസ്റ്റഡിയിലെടുത്തു. അനധികൃത അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിന് 3,368 പേരെയും തൊഴില്‍ നിയമം ലംഘിച്ചതിന് 2,070 വിദേശികളെയും അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അയല്‍ രാജ്യങ്ങളില്‍ നിന്ന് അതിര്‍ത്തി വഴി രാജ്യത്തേക്ക് അനധികൃതമായി പ്രവേശിക്കുന്നവരെ നിരീക്ഷിക്കാന്‍ അതിര്‍ത്തി സുരക്ഷാ സേന പ്രത്യേകം പരിശോധന നടത്തുന്നുണ്ട്, ഇത്തരക്കാര്‍ക്ക് ഗതാഗതം, അഭയം, ജോലി ഉള്‍പ്പെടെ സഹായം നല്‍കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും. ഇവരുടെ യാത്രക്ക് ഉപയോഗിക്കുന്ന വാഹനങ്ങളും സ്വത്തും കണ്ടുകെട്ടുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക്‌ ചെയ്യൂ…
👇🏼

വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്‌.

Scroll to Top