
നസ്‌റുദ്ദീന്‍ വി ജെ
ആഗോള തലത്തില്‍ പരസ്യ വ്യവസായത്തില്‍ 710 ബില്യണ്‍ ഡോളറിറന്റെ വരുമാനമാണ് മാധ്യമ സ്ഥാപനങ്ങള്‍ കഴിഞ്ഞ വര്‍ഷം നേടിയത്. ഡിജിറ്റല്‍ അഡ്‌വെര്‍ടൈസിംഗ് 31 ശതമാനം വര്‍ധിച്ചതായും പഠനങ്ങള്‍ വ്യക്തമാക്കുന്നു. മീഡിയ, എന്റര്‍ടൈന്‍മെന്റ്, അഡ്‌വെര്‍ടൈസ്‌മെന്റ് വ്യവസായത്തില്‍ സൗദി അറേബ്യ കൂടുതല്‍ നിക്ഷേപം നടത്താന്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഈ മേഖലയില്‍ രാജ്യത്തെ യുവാക്കര്‍ക്ക് കൂടുതല്‍ തൊഴില്‍ കണ്ടെത്തുന്നതിന് നിരവധി പദ്ധതികള്‍ നടപ്പിലാക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വലിയ സാധ്യതകളാണ് തുറന്നിട്ടിരിക്കുന്നത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഡിജിറ്റല്‍ മീഡിയാ രംഗം വലിയ കുതിച്ചു ചാട്ടമാണ് രാജ്യത്ത് സൃഷ്ടിച്ചത്. ഇതെല്ലാം കണക്കിലെടുത്താാണ് മീഡിയാ മന്ത്രാലയത്തിന് കീഴില്‍ 2012ല്‍ ഓഡിയോ വിഷ്വല്‍ മീഡിയ ജനറല്‍ കമ്മീഷന്‍ സ്ഥാപിച്ചത്.
ഓഡിയോ വിഷ്വല്‍ മീഡിയ കമ്മീഷന്‍
ഡിജിറ്റല്‍ മീഡിയാ മേഖലയില്‍ വിവിധ ലൈസന്‍സുകള്‍ അനുവദിക്കുക, നിരീക്ഷിക്കുക തുടങ്ങിയ ഉത്തരവാദിത്തം നിര്‍വഹിക്കുന്നത് ഓഡിയോ വിഷ്വല്‍ കമ്മീഷനാണ്. (General Commission For Audiovisual Media) ഇസ്‌റ മന്‍സൂര്‍ അസീരിയാണ് കമ്മീഷന്റെ ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍.
ഉയര്‍ന്ന നിലവാരമുള്ള സേവനങ്ങള്‍ നല്‍കുക, ആവശ്യമെങ്കില്‍ മീഡിയ ഉള്ളടക്കങ്ങളില്‍ മാറ്റം നിര്‍ദേശിക്കുക, മേല്‍ നേട്ടം വഹിക്കുക, വിപണി സുതാര്യത ഉറപ്പുവരുത്തുക, മതപരവും സാമൂഹികവുമായ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുക, വൈവിധ്യമാര്‍ന്ന വിനോദ പരിപാടികള്‍ ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുക എന്നിവയാണ് കമ്മീഷന്റെ ലക്ഷ്യം.

ബ്രോഡ്കാസ്റ്റിംഗ് സര്‍വീസ്, സാറ്റലൈറ്റ് ഓവര്‍ഹെഡ് ലിങ്ക് സ്‌റ്റേഷന്‍ സര്‍വീസ്, ഓഡിയോ വിഷ്വല്‍ കണ്ടന്റ് പ്രൊഡക്ഷന്‍ ലൈസന്‍സ്, സിനിമാ, വീഡിയോ, ടി വി ഷോ വിതരണ അനുമതി, പബ്‌ളിക് റിലേഷന്‍സ് ആക്ടിവിറ്റി ലൈസന്‍സ്, അഡ്‌വെര്‍ടൈസ്‌മെന്റ് ഓഫീസ്, ഓഡിയോ വിഷ്വല്‍ മീഡിയാ മാര്‍ക്കറ്റിംഗ് ഓഫീസ്, ആഡ് ഏജന്‍സി, പ്രിന്റിംഗ് ലൈസന്‍സ്, ബുക്, മാഗസിന്‍ റീട്ടെയില്‍ ലൈസന്‍സ്, പ്രിന്റിംഗ് പ്രസ് സര്‍വീസ്, ന്യൂസ് പേപ്പേഴ്‌സ് ആന്റ് മാഗസിന്‍ ലൈസന്‍സ്, സിനിമാ തീയറ്റര്‍ ഓപറേറ്റിംഗ് ലൈസന്‍സ്, ഫോട്ടോഗ്രഫി, മീഡിയ സ്റ്റഡ് ആന്റ് കണ്‍സള്‍ട്ടിംഗ് തുടങ്ങി 87ലധികം ലൈസന്‍സ് വിതരണത്തിന്റെ ചുമതല ഓഡിയോ വിഷ്വല്‍ കമ്മീഷനാണ് നിര്‍ വഹിക്കുന്നത്.
വ്യവസ്ഥാപിത സംരംഭങ്ങള്‍
സംരംഭക സൗഹൃദ രാജ്യമാക്കുന്നതിന് അടുത്ത കാലത്ത് നിരവധി പദ്ധതികള്‍ സൗദി അറേബ്യയില്‍ നടപ്പിലാക്കിയിട്ടുണ്ട്. വിദേശ നിക്ഷേപം ആകര്‍ഷിക്കുന്നതിന് പ്രോത്സാഹനവും നല്‍കുന്നുണ്ട്. അതേസമയം ബെനാമി സംരംഭകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. ഇതിനായി ബെനാമി വിരുദ്ധ നിയമം നടപ്പിലാക്കിയിട്ടുണ്ട്. മാത്രമല്ല വിദേശികളായ ബെനാമി സംരംഭകര്‍ക്ക് നിയമ വിധേയമായി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതിന് പൊതുമാപ്പ് അനുവദിക്കുകയും ചെയ്തിരുന്നു.

ഏതൊരു സംരംഭത്തിനും നിക്ഷേപ മന്ത്രാലയത്തിന്റെ അനുമതി ആവശ്യമാണ്. പിന്നീട് വാണിജ്യ മന്ത്രാലയത്തില്‍ രജിസ്‌ട്രേഷന്‍ നേടുകയും വേണം. വിഷ്വല്‍ മീഡിയാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ ഓഡിയോ വിഷ്വല്‍ മീഡിയാ കമ്മീഷനില്‍ നിന്ന് ഓപ്പറേഷന്‍ ലൈസന്‍സ് നേടണം എന്നാണ് ചട്ടം. സ്ഥാപനം നടത്തുന്ന പ്രദേശത്തെ നഗര സഭയുടെ അനുമതിയും ആവശ്യമാണ്. ഇതിന് പുറമെ വാറ്റ് രജിസ്‌ട്രേഷന്‍, സ്വദേശിവത്ക്കരണം എന്നിവ പാലിച്ച് സംരംഭം ആരംഭിക്കണം എന്നാണ് ചട്ടം. ഇങ്ങനെ അല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന ശിക്ഷാ നപടപടി സ്വീകരിക്കുകയും ചെയ്യും.
സോഷ്യല്‍ മീഡിയാ പരസ്യങ്ങള്‍
സൗദിയില്‍ സന്ദര്‍ശനം നടത്തുന്നവര്‍ക്കും വിദേശ തൊഴിലാളികള്‍ക്കും സാമൂഹിക മാധ്യമങ്ങളില്‍ വാണിജ്യ പരസ്യങ്ങളില്‍ പ്രത്യക്ഷപ്പെടുന്നതിന് അനുമതിയില്ല. സാമൂഹിക മാധ്യമങ്ങളില്‍ ഏതെങ്കിലും ഉത്പ്പന്നങ്ങളെ പരിചയപ്പെടുത്തുന്നതും സ്ഥാപനങ്ങളുടെ പ്രമോഷന്‍ വിളബരം ചെയ്യുന്നതും വാണിജ്യ പരസ്യങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടും. അതുകൊണ്ടുതന്നെ ലൈസന്‍സുളള ആഡ്‌വെര്‍െൈസ്‌മെന്റ് സ്ഥാപനത്തിന് കീഴില്‍ ജോലി ചെയ്യുന്നവര്‍ക്ക് മാത്രമേ ഇതിന് അനുമതിയുളളൂ. അല്ലാതെ വിദേശികള്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തുന്ന പരസ്യങ്ങള്‍ തൊഴില്‍ നിയമത്തിന്റെ ചട്ട ലംഘനമാണ്. അതേസമയം, സ്വദേശി പൗരന്‍മാര്‍ക്ക് ഇത്തരത്തില്‍ സാമൂഹിക മാധ്യമങ്ങളില്‍ വാണിജ്യ പരസ്യം ചെയ്യുന്നതിന് വിലക്കില്ല. വാണിജ്യ, വ്യവസായ സ്ഥാപനങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ അനുമതിയുളള സ്ഥാപനങ്ങള്‍ വഴി മാത്രമേ പരസ്യം ചെയ്യാന്‍ പാടുളളൂവെന്ന് ഓഡിയോ വിഷ്വല്‍ മീഡിയാ കമ്മീഷന്‍ പുറത്തിറക്കിയ സര്‍ക്കുലറില്‍ വ്യക്തമാക്കുന്നുണ്ട്.
നിയമ ലംഘനങ്ങള്‍ക്ക് തടവും പിഴയും
സ്വദേശികളല്ലാത്തവര്‍ ലൈസന്‍സ് നേടിയ സ്ഥാപനത്തിന് കീഴിലല്ലാതെ സാമൂഹിക മാധ്യമങ്ങളിലെ വാണിജ്യ പരസ്യങ്ങളില്‍ ഏര്‍പ്പെടാന്‍ പാടില്ല. രാജകല്പന നമ്പര്‍ (എം/24) പ്രകാരം നിയമ ലംഘനം നടത്തുന്ന പ്രവാസികള്‍ ശിക്ഷ ലഭിക്കും. നിയമങ്ങളും 5/1434 (ഹിജ്‌റ), തൊഴിലാളിയെ സ്വയം തൊഴില്‍ ചെയ്യുന്നതിന് വിലക്ക് വ്യക്തമാക്കുന്നു. കൂടാതെ സ്വദേശികളല്ലാത്തവര്‍ സാമ്പത്തിക നേട്ടത്തിന് പ്രവര്‍ത്തിക്കുന്നതിന് 1/1/1442 (ഹിജ്‌റ) തീയതിയിലെ രാജ കല്പന നമ്പര്‍ (എം4) പ്രകാരം അഞ്ച് വര്‍ഷം വരെ തടവ് ശിക്ഷയും 50 ലക്ഷം റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും വ്യക്തമാക്കുന്നു.

വിദേശികള്‍ സൗദിയിലെത്തി വാണിജ്യ പരിസ്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പെട്ട സാഹചര്യത്തിലാണ് ഓഡിയോ വിഷ്വല്‍ മീഡിയാ കമ്മീഷന്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയും ശിക്ഷ സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കുകയും ചെയ്തത്.
അറബ് താരത്തിന് നാല് ലക്ഷം റിയാല്‍ പിഴ
സൗദി അറേബ്യയില്‍ നിലവിലുള്ള നിയമങ്ങളും ചട്ടങ്ങളും ലംഘിച്ചതിന് അറബ് പൗരത്വമുള്ള സന്ദര്‍ശകയായ സെലിബ്രിറ്റിക് 4 ലക്ഷം റിയാല്‍ പിഴ ചുമത്തി. അനുമതിയില്ലാതെ ജോലി ചെയ്തതിനാണ് പിഴ.
ഓഡിയോ വിഷ്വല്‍ മീഡിയ ചട്ടങ്ങള്‍, ഇ-കൊമേഴ്‌സ് നിയമം, പുകവലി വിരുദ്ധ മാര്‍ഗനിര്‍ദേശങ്ങള്‍ എന്നിവ അയല്‍ രാജ്യത്തുളള അറബ് സെലിബ്രിറ്റി വനിത ലംഘിച്ചതായി കണ്ടെത്തി. പുകയില ഉത്പ്പന്നങ്ങളുടെ പ്രചാരണത്തിനാണ് ഇവരുടെ സോഷ്യല്‍ മീഡിയാ അക്കൗണ്ട് വഴി വാണിജ്യ പരസ്യം നല്‍കിയത്. സൗദിയില്‍ ലൈസന്‍സില്ലാതെ പരസ്യം ചെയ്യുക, വീഡിയോ ക്ലിപ്പുകളും പരസ്യ കവറേജുകളും അവരുടെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ചതിനാണ് നടപടി.
ഡിജിറ്റല്‍ പരസ്യങ്ങളില്‍ പുകയില ഉല്‍പന്നങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നത് ലംഘിച്ചതിന് ഇവര്‍ക്കെതിരെ ഇ-കൊമേഴ്‌സ് നിയമ പ്രകാരം നടപടി സ്വീകരിക്കും. ഇതിനായി ഇവര്‍ക്കെതിരെയുളള കുറ്റം പ്രത്യേക സമിതിക്ക് വാണിജ്യ മന്ത്രാലയം കൈമാറി.

വിദേശ സന്ദര്‍ശകരും രാജ്യത്തുളള പ്രവാസികളും പരസ്യദാതാക്കളുമായി ബന്ധപ്പെടുന്നതും പരസ്യം ചെയ്യുന്നതും അനുവദിക്കില്ലെന്ന് വാണിജ്യ മന്ത്രാലയവും ഓഡിയോ വിഷ്വല്‍ കമ്മീഷനും ആവര്‍ത്തിച്ച് വ്യക്തമാക്കി. സൗദി പ്രേക്ഷകരെ ഉദ്ദേശിച്ചുള്ള പരസ്യവും ഉള്ളടക്കവും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുന്നത് നിര്‍ത്തണമെന്നും കമ്മീഷന്‍ സര്‍ക്കുലറില്‍ വ്യക്തമാക്കി.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






