നൗഫല്‍ പാലക്കാടന്‍

റിയാദ്: സൗദി അറേബ്യയില്‍ ലോക്ഡൗണ്‍ കാലത്ത് ഇന്ത്യന്‍ സമൂഹത്തെ സഹായിക്കാന്‍ മുന്നോട്ട് വന്ന റിയാദിലെ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനെ അഭിനന്ദിച്ച് ശശി തരൂര്‍ എം.പിയുടെ ട്വീറ്റ്. റിയാദില്‍ ഇന്ത്യക്കാര്‍ക്ക് ഡോക്ടര്‍മാരുമായി അവരുടെ ഭാഷയില്‍ ടെലിഫോണില്‍ സംസാരിക്കാനാകും എന്ന വരികള്‍ക്കൊപ്പം ഡോക്ടര്‍മാരുടെ ഫോണ്‍ നമ്പര്‍ അടങ്ങുന്ന വാര്‍ത്തയും ട്വീറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോഴിക്കോട് എം.പി എം.കെ രാഘവനും ഐ എം എ റിയാദ് ചാപ്റ്ററിനെ അഭിനന്ദിച്ചു കത്തയച്ചിരുന്നു. റിയാദില്‍ ഡോക്ടര്‍മാരുടെ നമ്പറും പേരും ഉള്‍പ്പെടെയുളള വിവരങ്ങള്‍ സൗദി ടൈമാസാണ് ആദ്യം പുറത്ത് വിട്ടത്. ഇതോടെ നൂറു കണക്കിന് ആളുകളാണ് സൗദിയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ടെലിഫോണില്‍ മെഡിക്കല്‍ സഹായം തേടി ഡോക്ടര്‍മാരുടെ സഹായം തേടുന്നുണ്ട്. റിയാദില്‍ ഇരുപതോളം സ്‌പെഷ്യലിസ്റ്റ് ഡോക്ടമാരാണ് പ്രതിസന്ധി ഘട്ടത്തില്‍ സഹായവുമായി മുന്നോട്ട് വന്നത്. നാല് ദിവസത്തിനകം രണ്ടായിരത്തിലേറെ ഫോണ്‍ കാളുകള്‍ സ്വീകരിക്കുകയും പരിഹാരം കാണുകയും ചെയ്തതായി ഐ എം അറിയിച്ചു. സൗദിയിലെ ഇന്ത്യന്‍ സമൂഹത്തിലെ പ്രമുഖരും ഐ എം എ നേതാക്കളെ അഭിനന്ദിച്ചു.
വാര്‍ത്തകള്‍ വാട്‌സ്‌ആപ്പില്‍ ലഭിക്കാന്‍ ലിങ്കില്‍ ക്ലിക്ക് ചെയ്യൂ…
വാര്‍ത്തകള്‍ editor@sauditimesonline.com എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യുക. വാര്‍ത്തകള്‍ അയക്കുന്നവര്‍ പേരും മൊബൈല്‍ നമ്പരും എഴുതാന്‍ മറക്കരുത്.






